കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യുതപ്ലാന്‍റിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ തൊഴിലാളിയായ പുത്തന്‍കുരിശ് സ്വദേശി അരുണ്‍ ഭാസ്കര്‍ മരിച്ചു. ഇന്നലെയാണ് റിഫൈനറിയിലെ വൈദ്യുതി സബ്സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പൊളളലേറ്റ മുളന്തുരുത്തി സ്വദേശി വേലായുധന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈദ്യുതി പ്ലാന്‍റിലെ ടര്‍ബൈനോട് ചേര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.


