ഒന്നരലക്ഷത്തിന്റെ ചെരിപ്പ്, 80000 രൂപയുടെ ജീന്‍സ്, പിടിച്ചെടുത്ത് അധികൃതര്‍, പൊട്ടിക്കരഞ്ഞ് സുകേഷ്

ദില്ലി: സാമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്ന് ജയിലില്‍ കിടക്കുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ആഡംബര ജീവിതത്തില്‍ അമ്ബരന്ന് ജയില്‍ അധികൃതര്‍.

ഇന്ന് തീഹാര്‍ ജയിലിലെ സുകേഷിന്റെ സെല്ലില്‍ അധികൃതര്‍ പരിശോധന നടത്തി.

വിലപിടിപ്പുള്ള നിരവധി കാര്യങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഒന്നരലക്ഷത്തിന്റെ സ്ലിപ്പറുകളാണ് സുകേഷ് ധരിച്ചത്. ഇതും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് ജോഡി ജീന്‍സുകളും പിടിച്ചെടുത്തവയിലുണ്ട്. ഇതിനെല്ലാം കൂടി 80000 രൂപ വില വരും. മാന്‍ഡോളി ജയിലിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോയില്‍ നിരവധി ഓഫീസര്‍മാരും ജയില്‍ അധികൃതരും സുകേഷിന്റെ സെല്ലിലേക്ക് ഇരച്ചെത്തുന്നത് കാണാം. അതേസമയം ഇത്രയും ആഡംബര വസ്തുക്കള്‍ ആരാണ് സുകേഷിന് എത്തിച്ച്‌ കൊടുക്കുന്നതെന്ന കാര്യം വ്യക്തമല്ല.

അതേസമയം സുകേഷ് ഈ ഓഫീസര്‍മാരുടെ മുന്നില്‍ പൊട്ടിക്കരയുന്നതും കാണാം. ഇത് വലിയ സര്‍പ്രൈസായിരുന്നു. ലക്ഷകണക്കിന് രൂപ വിലയുള്ള സാധനങ്ങളാണ് സുകേഷിന്റെ സെല്ലില്‍ നിന്ന് പിടിച്ചെടുത്തത്.

ഗുച്ചിയുടെ ചെരിപ്പുകള്‍ പിടിച്ചെടുത്തതിലുണ്ട്.ഇതിന് ഒന്നരലക്ഷം രൂപയാണ് വില. സുകേഷ് ഈ സെല്ലിന്റെ ഒരു മൂലയ്ക്കിരുന്നാണ് കരയുന്നത്. ജയിലര്‍ ദീപക് ശര്‍മയ്ക്ക് മുന്നിലായിരുന്നു ഈ പൊട്ടിക്കരച്ചില്‍.

സുകേഷിന്റെ സെല്ലില്‍ ജയിലര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സര്‍പ്രൈസായിട്ടാണ് റെയ്ഡിനെത്തിയത്. സിആര്‍പിഎഫ് സേനയും ഒപ്പമുണ്ടായിരുന്നു. 200 കോടിയുടെ തട്ടിപ്പാണ് സുകേഷ് നടത്തിയത്. ഇതില്‍ അറസ്റ്റിലായ സുകേഷ് ജയില്‍വാസം അനുഭവിക്കുകയാണ്.

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി എന്നിവര്‍ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. പുതിയൊരു സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഇഡി കഴിഞ്ഞയാഴ്ച്ച സുകേഷ് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ വ്യാപാരി മല്‍വീന്ദര്‍ സിംഗിന്റെ ഭാര്യയില്‍ നിന്ന് പണം തട്ടിയെടുത്ത കേസാണിത്.

മല്‍വീന്ദറിനെ ജാമ്യത്തില്‍ ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപയാണ് സുകേഷ് തട്ടിയെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സെക്രട്ടറിയെന്ന വ്യാജേനയാണ് സുകേഷ് ഇവരില്‍ നിന്ന് പണം തട്ടിയെടുത്തത്.

മൂന്നാമത്തെ പണം തട്ടിപ്പ് കേസാണ് സുകേഷിനെതിരെ ഉയര്‍ന്നത്. നേരത്തെ പ്രമുഖ ബിസിനസുകാരന്റെ ഭാര്യയില്‍ നിന്ന് സുകേഷ് 217 കോടി രൂപയാണ് തട്ടിയെടുത്തത്. ഇതും ഭര്‍ത്താവിനെ ജാമ്യത്തില്‍ ഇറക്കാമെന്ന വ്യാജേനയായിരുന്നു. മല്‍വീന്ദര്‍ സിംഗിന്റെ സഹോദര ഭാര്യ അദിതി സിംഗില്‍ നിന്നാണ് 2000 കോടിയില്‍ അധികം സുകേഷ് തട്ടിയെടുത്തത്.

prp

Leave a Reply

*