ഇന്ത്യന്‍ സൈന്യത്തിന് സല്യൂട്ട് നല്‍കി തുര്‍ക്കിഷ് ജനത; ദൗത്യ സംഘം തിരികെ ഇന്ത്യയിലേക്ക്

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്‌കന്ദറൂണില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ സംഘം തിരികെ ഇന്ത്യയിലേക്ക്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചത് കണക്കിലെടുത്താണ് മെഡിക്കല്‍ സേവനം അവസാനിപ്പിച്ച്‌ സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്. അത്യാഹിത പരിചരണ വിഭാഗവും ഓപ്പറേഷന്‍ തീയറ്ററുമടക്കം അത്യാധുനിക മെഡിക്കല്‍ സംവിധാനമാണ് താത്കാലികമായി തയ്യാറാക്കിയ ആശുപത്രിയില്‍ ഇന്ത്യന്‍ സൈന്യം സജീകരിച്ചിരുന്നത്.

ദുരിതത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ഇന്ത്യന്‍ സൈന്യത്തിന് ഹര്‍ഷാരവങ്ങളോടെയാണ് ഇസ്‌കന്ദറൂണിലെ ജനത യാത്ര അയയ്പ്പ് നല്‍കിയത്. വിമാനത്താവളത്തിലും സമാനമായ യാത്ര അയയ്പ്പ് ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് തിരിച്ച ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങള്‍ക്കും ഹൃദ്യമായ സ്വീകരണമാണ് ഇസ്താംബുള്‍ വിമാനത്താവളത്തില്‍ തുര്‍ക്കിഷ് അധികൃതര്‍ ഒരുക്കിയത്.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0Zndfc2hvd19idXNpbmVzc192ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmx1ZV92ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0Zndfc2hvd19nb3ZfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfYWZmaWxpYXRlX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2Zyb250ZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1627300728518606848&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam&sessionId=7ae2a414ba46876ed8c6b6b79757f9b0f4339e29&theme=light&widgetsVersion=aaf4084522e3a%3A1674595607486&width=550px

തുര്‍ക്കി- സിറിയ ഭൂകമ്ബത്തില്‍ ഇതുവരെ 47,000 ല്‍ അധികം പേര്‍ മരിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയില്‍ മാത്രം 41,000 ല്‍ അധികംപേര്‍ മരണമടഞ്ഞു. സിറിയയിലെ കണക്ക് വ്യക്തമല്ലെങ്കിലും മരണ സംഖ്യ ഏകദേശം 6,500 ല്‍ അധികമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളിലുമായി 1,22,500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രക്ഷാദൗത്യങ്ങള്‍ അവസാനിപ്പിച്ച്‌ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മിക്ക സംഘങ്ങളും മടങ്ങി. യുഎന്നിന്റെ പ്രത്യേക സംഘം ദുരന്ത മേഖലയില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

prp

Leave a Reply

*