കാലാവധി കഴിഞ്ഞിട്ടും പദവിയില്‍; ചിന്തയെ പുറത്താക്കണമെന്ന്‌ പരാതി

കൊല്ലം: കാലാവധി കഴിഞ്ഞിട്ടും യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ചിന്താ ജെറോം പദവിയില്‍ തുടരുന്നതായും ഗ്രേസ്‌ പിരിയഡില്‍ കൂടി ശമ്ബളം വാങ്ങിയെടുക്കാന്‍ മാത്രം പദവിയില്‍ തുടരുന്ന അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ പരാതി.

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി കൊല്ലം തിരുമുല്ലാവാരം നാരായണീയത്തില്‍ അഡ്വ. വിഷ്‌ണു സുനില്‍ പന്തളമാണ്‌് ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയത്‌.
യുവാക്കളുടെ ക്ഷേമത്തിനും അവര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാനും കഴിവുകള്‍ പരിപോഷിപ്പിക്കാനും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാന്‍ സജ്‌ജരാക്കാനും ലക്ഷ്യമാക്കി 2014ല്‍ കേരള സംസ്‌ഥാന യുവജന കമ്മിഷന്‍ ആക്‌ട്‌ പ്രകാരമാണ്‌ കമ്മിഷനെ നിയമിച്ചത്‌. 2016 ഒക്‌ടോബര്‍ നാലിനായിരുന്നു ചിന്താ ജെറോമിന്റെ ആദ്യ നിയമനം. മൂന്നു വര്‍ഷമായിരുന്നു നിയമന കാലാവധി. ആക്‌ട്‌ അനുസരിച്ച്‌ രണ്ട്‌ തവണയാണ്‌ ഒരാള്‍ക്ക്‌ ഈ തസ്‌തികയില്‍ നിയമനം നേടാനുള്ള അവകാശം. എന്നാല്‍ ചിന്താ ജെറോമിന്‌ നിയമനം ലഭിച്ചിട്ട്‌ ആറ്‌ വര്‍ഷം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാന്‍ അവര്‍ തയാറായില്ല. ഗ്രേസ്‌ പിരിയഡില്‍ കൂടി ശമ്ബളം വാങ്ങിയെടുക്കാന്‍ മാത്രം പദവിയില്‍ തുടരുകയാണ്‌.-പരാതിയില്‍ പറയുന്നു.
ചിന്ത ജെറോം അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കമ്മിഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

prp

Leave a Reply

*