ഭാര്യ ഗുണ്ടയാണെന്ന് തിരിച്ചറിഞ്ഞ ഞെട്ടലില്‍ ഭര്‍ത്താവ്. മാട്രിമോണി ആപ്പില്‍ കണ്ട് വിവാഹം ചെയ്ത യുവതിയെ കുറിച്ചുള്ള പരാതിയുമായി രണ്ടാം ഭര്‍ത്താവാണ് രംഗത്തെത്തിയത് .
കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് ഇവര്‍ പുനര്‍വിവാഹം ചെയ്തത്. ഏകദേശം 5000 കാറുകള്‍ മോഷ്‌ടിച്ച കേസിലും ഇവര്‍ പ്രതിയാണ്. ആദ്യ ഭര്‍ത്താവുമായി നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ കൂട്ടുപ്രതികൂടിയാണ്
ഗുജറാത്തിലെ പോര്‍ബന്ദര്‍ സ്വദേശിയാണ് വിമല്‍ കരിയ. ഭാര്യ റീത്ത ദാസ് അസമിലെ ഗുവാഹത്തി സ്വദേശിനിയും. റീത്തയോട് വിവാഹമോചനത്തിന്റെ രേഖകള്‍ നല്കാന്‍ വിമല്‍ ആവശ്യപ്പെട്ടപ്പോള്‍, വളരെ ചെറിയ പ്രായത്തില്‍ പഞ്ചായത്തില്‍ വച്ചായിരുന്നു വിവാഹമെന്നും, അതിനാല്‍ രേഖകള്‍ തന്റെ പക്കല്‍ ഇല്ല എന്നുമായിരുന്നു പ്രതികരണം
ഇത് വിശ്വസിച്ച് വിമല്‍ അഹമ്മദാബാദില്‍ വച്ച് റീത്തയെ വിവാഹം കഴിച്ചു. ആറു മാസം കഴിഞ്ഞതും ഭൂമിസംബന്ധിയായ കേസ് ഉണ്ടെന്ന കാരണം പറഞ്ഞ് ഇവര്‍ അസമിലേക്കെന്നു പറഞ്ഞ് വീടുവിട്ടിറങ്ങി. പിന്നെ തിരികെവന്നില്ല. കുറച്ചു ദിവസത്തേക്ക് വിമല്‍ റീത്തയുമായി സംസാരിച്ചു എങ്കിലും പിന്നീട് കോള്‍ എടുക്കാതെയായി
പിന്നീട് ഫോണ്‍ എടുത്തത് റീത്തയുടെ വക്കീലാണ്. റീത്ത കസ്റ്റഡിയില്‍ ആണെന്നും , ഒരു ലക്ഷം രൂപ ജാമ്യത്തിനായി വേണമെന്നും വക്കീല്‍ പറഞ്ഞു .പണം റീത്തയുടെ അക്കൗണ്ടിലേക്ക് ഇട്ട ശേഷം രേഖകള്‍ ഓണ്‍ലൈന്‍ ആയി അയച്ചു തരാന്‍ ആവശ്യപ്പെട്ടു. ഇതില്‍ റീത്ത ചൗഹാന്‍ എന്നാണ് ഭാര്യയുടെ പേരെന്നും, മോഷണ കേസിലാണ് കസ്റ്റഡിയില്‍ വച്ചിരുന്നതെന്നും വിമല്‍ മനസിലാക്കി. ഗൂഗിള്‍ ചെയ്തതും കൊടുംകുറ്റവാളിയാണ് റീത്ത എന്ന് വിമല്‍ അറിഞ്ഞു. മോഷ്‌ടാവായ അനില്‍ എന്നയാളുടെ ഭാര്യ ആയിരുന്നുവത്രേ ഇവര്‍ . എന്നാല്‍ ഇപ്പോള്‍ മാദ്ധ്യമങ്ങളടക്കം വിമലിനെ തേടി രംഗത്തെത്തിയിരിക്കുകയാണ് .തനിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വിമല്‍ .

