കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയില്‍ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്.
കോയമ്ബത്തൂര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമേഷ മുബീന്‍, മംഗലാപുരം സ്ഫോടനത്തില്‍ പ്രവര്‍ത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം പോകുന്നത്. (nia kerala tamilnadu karnataka)
അറുപത് ഇടങ്ങളില്‍ ഇവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തിലെ കാര്യമെടുത്താല്‍ എറണാകുളത്താണ് റെയ്ഡ് നടക്കുന്നത്. മട്ടാഞ്ചേരി, ആലുവയില്‍ രണ്ട് സ്ഥലങ്ങള്‍, പറവൂര്‍, ഇടത്തല എന്നീ സ്ഥലങ്ങളിലാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്. ആകെ അഞ്ചിടങ്ങളില്‍ എറണാകുളത്ത് റെയ്ഡ് നടക്കുന്നുണ്ട്. മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് കൊച്ചിയില്‍ റെയ്ഡ് പുരോഗമിക്കുന്നത്. ഷാരിഖ് മംഗലാപുരത്ത് നിന്നും സ്ഫോടനത്തിന് തൊട്ടുമുന്‍പ് കേരളത്തിലെത്തിയെന്നും ഇവിടെ താമസിച്ചെന്നും കണ്ടെത്തിയിരുന്നു. അതിനുവേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയവരെ സംബന്ധിച്ചാണ് നിലവില്‍ ഈ അന്വേഷണം പുരോഗമിക്കുന്നത്.
മട്ടാഞ്ചേരിയിലും ആലുവയിലെ രണ്ടിടങ്ങളിലും പറവൂര്‍, ഇടത്തല എന്നിവിടങ്ങളില്‍ ഇയാള്‍ താമസിക്കുകയോ സന്ദര്‍ശനം നടത്തുകയോ ചെയ്തു എന്ന് നേരത്തെ സംസ്ഥാന എടിഎസും എന്‍ഐഎയും കണ്ടെത്തുകയും ചെയ്തിരുന്നു. മംഗളൂര്‍ സ്ഫോടനക്കേസിലെ പ്രതി ഷാരിഖിന് സഹായം ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായി. പക്ഷെ അത് സ്ഥിരീകരിച്ചിട്ടില്ല. ആകെ അഞ്ച് പേരെയാണ് എന്‍ഐഎ തിരക്കിയെത്തിയത്. ഇതില്‍ മൂന്ന് പേര്‍ വീട്ടിലുണ്ടായിരുന്നു. ഈ മൂന്ന് പേര്‍ പിടിയിലായി എന്ന വിവരം കിട്ടിയിട്ടുണ്ട്. അത് എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല.
ചെന്നൈയില്‍ രണ്ടിടങ്ങളില്‍ റെയ്ഡ് നടക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മണ്ണടിയും, കൊടങ്ങയൂരുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടില്‍ 40 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോയമ്ബത്തൂരില്‍ ഒക്ടോബര്‍ 23ന് പുലര്‍ച്ചെ നടന്ന കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഈ ഒരു പരിശോധന നടക്കുന്നത്.

