യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: മധുര റെയില്‍വെ ഡിവിഷന്‍ യാര്‍ഡുകളുടെ അറ്റകുറ്റ പണിയെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ റദ്ദാക്കുന്നതായി ദക്ഷിണ റെയില്‍വെ അറിയിച്ചു.

തിരുച്ചെന്തൂര്‍-പാലക്കാട് എക്‌സ്പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്- തിരുച്ചെന്തൂര്‍ എക്‌സ്‌പ്രെസ് പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്- തിരുച്ചെന്തൂര്‍ എക്‌സ്‌പ്രെസ് ദിണ്ടിഗലിനും തിരുച്ചെന്തൂറിനും ഇടയിലാണ് റദ്ദാക്കിയിട്ടുള്ളത്.

തിരുവനന്തപുരം- മധുര അമൃത എക്‌സ്‌പ്രസ് ആറ്, ഏഴ് തീയതികളില്‍ കുടൈ നഗറിലും മധുരയ്ക്കുമിടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര-തിരുവനന്തപുരം എക്‌സ്‌പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയ്‌ക്കും കുടൈ നഗറിനുമിടയില്‍ റദ്ദാക്കി. ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയില്‍ നിന്നും പുറപ്പടേണ്ട ട്രെയില്‍ കുടൈ നഗറില്‍ നിന്നാകും തിരിക്കുക. ഗുരുവായൂര്‍ എഗ്‌മോര്‍ എക്‌സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്‌ചയും വിരുദനഗര്‍, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂര്‍ വഴി തിരിച്ചുവിടും. മാനധുരൈയില്‍ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും. തമിഴ്നാട്ടില്‍ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂര്‍ണമായും 15 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

prp

Leave a Reply

*