അത് തന്‍റെ ധര്‍മ്മമാണെന്ന് തോന്നി, അതിനാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തു -ഋഷി സുനക്

ലണ്ടന്‍: അനേകം വെല്ലുവിളി നിറഞ്ഞതാണെന്നറിഞ്ഞിട്ടും താന്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തത് അത് തന്‍റെ ധര്‍മ്മമാണെന്ന് തോന്നിയതിനാലാണെന്ന് ഋഷി സുനക്.

അധികാരത്തിലെത്തി നൂറുദിവസം പിന്നിട്ടതോടെനുബന്ധിച്ച്‌ ബ്രിട്ടീഷ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഋഷി സുനക് മനസ്സു തുറന്നത്.

ബ്രിട്ടണ്‍ അനേകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്ത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയാറായതെന്നായിരുന്നു ചോദ്യം. ‘ഞാന്‍ മറ്റെന്തിനേക്കാളും പൊതു സേവനത്തിലും സേവന മനോഭാവത്തിലുമാണ് വിശ്വസിക്കുന്നത്. ഹിന്ദുമതത്തില്‍ ധര്‍മ്മ എന്നൊരു ആശയമുണ്ട്. എന്നുവെച്ചാല്‍ കര്‍ത്തവ്യം. എനിക്ക് മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് അറിഞ്ഞുകൊണ്ട് മുന്നോട്ടു വന്നത്’ -ഋഷി സുനക് പറഞ്ഞു.

അതേസമയം സമ്ബത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്ത ഋഷി, തന്‍റെ നികുതി റിട്ടേണുകളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് അറിയിക്കുകയും ചെയ്തു. ശമ്ബള വര്‍ധന ആവശ്യപ്പെട്ട് രാജ്യത്ത് നഴ്സുമാര്‍ നടത്തുന്ന സമരത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നഴ്‌സുമാര്‍ക്ക് മികച്ച ശമ്ബള വര്‍ധന നല്‍കാന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ അങ്ങനെ ചെയ്യുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

prp

Leave a Reply

*