ഭക്ഷണമായി പ്രാണികള്‍ ഹലാലല്ല; നിരോധനം ആവര്‍ത്തിച്ച്‌ ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഭക്ഷ്യ ഉല്‍പാദനത്തില്‍ പ്രാണികളുടെ ഉപയോഗം അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്കിടയില്‍ പ്രാണികളടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ നിരോധനം സ്ഥിരീകരിച്ച്‌ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.

ഭക്ഷണത്തില്‍ പ്രാണികളുടെ ഉപയോഗം ഖത്തറിലെ ഹലാല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രാണികളുടെ ഉപഭോഗവും അവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീനും സപ്ലിമെന്‍റുകളും നിരോധിച്ച്‌ കൊണ്ടുള്ള അധികാരികളുടെ മതപരമായ അഭിപ്രായത്തിനും ജി.സി.സിയുടെ പ്രസക്തമായ ചട്ടങ്ങള്‍ക്കും അനുസൃതമായാണ് നിരോധനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ ഉറവിടം കൃത്യമായി നിര്‍ണയിക്കുന്നതിന് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലബോറട്ടറികള്‍ വഴിയും അന്താരാഷ്ട്ര അംഗീകൃത ലബോറട്ടറികള്‍ വഴിയും പരിശോധിച്ച്‌ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഹലാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

prp

Leave a Reply

*