പരീക്ഷാ ഹാളില്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പ്ലസ് ടുകാരന്‍റെ ബോധം പോയി

പട്ന: പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പരിഭ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥി ബോധംകെട്ട് വീണു.

ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാല്‍ കോളജിലെ വിദ്യാര്‍ഥിക്കാണ് ഇത് സംഭവിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷ എഴുതാനായി ബ്രില്യന്‍റ് സ്കൂളിലെത്തിയതായിരുന്നു വിദ്യാര്‍ഥി. ഹാളിലെത്തിയപ്പോഴാണ് 50 പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുന്നാണ് പരീക്ഷ എഴുതേണ്ടതെന്ന് വിദ്യാര്‍ഥി തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമിച്ച്‌ ബോധം കെട്ട് വീഴുകയായിരുന്നെന്ന് വിദ്യാര്‍ഥിയുടെ ബന്ധു പറഞ്ഞു.

സംഭവം നടന്ന ഉടന്‍ വിദ്യാര്‍ഥിയെ സമീപത്തെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.

prp

Leave a Reply

*