ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ വമ്ബന്‍ ജയം നേടി ഇന്ത്യ പരമ്ബര സ്വന്തമാക്കിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞത് യുവതാരമായ ശുഭ്മാന്‍ ഗില്ലായിരുന്നു.
ഗില്‍ 63 പന്തില്‍ ഏഴ് സിക്സും 12 ഫോറും സഹിതം പുറത്താവാതെ 126 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍, ഇന്നലെ നേടിയ കന്നി ട്വന്റി 20 സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും താരത്തിന്റെ പേരിലായി.
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മാറിയിരിക്കുകയാണ്. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന നേട്ടം ശുഭ്മാന്‍ സ്വന്തമാക്കുന്നത്. ടി20യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഗില്ലിന്റെ പേരിലാണ്.

