തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശചെയ്ത് നല്കിയ സംഭവത്തില്‍ ലോഡ്ജ് ഉടമയെയും നടത്തിപ്പുകാരിയെയും തൃപ്പൂണിത്തുറ ഹില്‍പാലസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്.
ഗോപകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തു.ചോറ്റാനിക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള ശ്രീ മൂകാംബിക ലോഡ്ജ് ഉടമ ശശി (63), എരൂര്‍ പാമ്ബാടിത്താഴം കോളനിയില്‍ താമസിക്കുന്ന ഓമന (54) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ചെമ്ബ് കാട്ടിക്കുന്ന് സ്വദേശി ചിറ്റേത്ത് അഖില്‍രാജ് (19) പീഡിപ്പിച്ചത്. മണിക്കൂറിന് 1000,1500 രൂപ വിലപേശിയാണ് ലോഡ്ജ് മുറി പ്രതികള്‍ ഇരുവരും ചേര്‍ന്ന് വാടകയ്ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ റിമാന്‍ഡിലായ പ്രതി അഖില്‍രാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

