ലഹരി കടത്ത് കേസില്‍ എ. ഷാനവാസിന് പങ്കില്ലെന്ന റിപ്പോര്‍ട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി; ജില്ലയിലെ വിഭാഗീയതില്‍ ഇടപെടാന്‍ സംസ്ഥാന നേതൃത്വം

ലഹരി കടത്ത് കേസില്‍ എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ രംഗത്ത്.

പ്രസ്തുത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന് ഘടക വിരുദ്ധമായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍. Alappuzha District Police Chief rejected the special branch report

എന്നാല്‍, ലഹരി കടത്ത് കേസിലെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയത്. പക്ഷെ, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവന്നതിന്മേലാണ് നിലവില്‍ ഡിവൈഎസ്പി സാബുവിനോട് എസ്പി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഷാനവാസിനെതിരെ ഒരുതരത്തിലുമുള്ള തെളിവുകളും ഇല്ലെന്നായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ ഷാനവാസിന്റെ സാമ്ബത്തിക ഇടപാടുകളെയും യാത്രകളെയും സംബന്ധിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച രേഖകള്‍ ഹാജരാക്കാന്‍ എസ് പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതെ സമയം, ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയത മറയാക്കി ലഹരിക്കടത്ത് കേസില്‍ ഷാനവാസിനെ സംരക്ഷിക്കാന്‍ സജി ചെറിയാന്‍ വിഭാഗത്തിന്‍്റെ നീക്കം ശക്തമാണ്. ആലപ്പുഴ സിപിഐഎമ്മിലെ കടുത്ത വിഭാഗീയതയില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പങ്കെടുപ്പിച്ച്‌ ജില്ലാ കമ്മിറ്റി വിളിക്കാനാണ് നിര്‍ദ്ദേശം. ഫെബ്രുവരി 10ന് ശേഷമായിരിക്കും യോഗം ചേരുക. വിഭാഗീയത സംബന്ധിച്ച മുഴുവന്‍ തര്‍ക്കങ്ങള്‍ക്കും യോഗത്തില്‍ പരിഹാരം കാണും. ഒപ്പം ഫെബ്രുവരി നാലിന് ജില്ലാ കമ്മിറ്റി യോഗവും അഞ്ചിന് സെക്രട്ടറിയേറ്റ് യോഗവും ചേരും. ഈ യോഗങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയിലെ ലഹരിക്കടത്ത്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ്, നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയത എന്നീ വിഷയങ്ങയില്‍ അന്വേഷണം നടത്തുന്ന പാര്‍ട്ടിയിലെ മൂന്ന് കമ്മീഷനുകളോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്.

prp

Leave a Reply

*