കെ.എസ്.ഇബി വഴിയരികില്‍ വെച്ച ഇരുമ്ബുതോട്ടിയില്‍ ചവിട്ടി ; ഒന്‍പതാം ക്ലാസുകാരന് ഗുരുതര പരിക്ക്, പ്ളാസ്റ്റിക് സര്‍ജറി വേണം

റോഡരികില്‍ അശ്രദ്ധമായി വെച്ച ഇരുമ്ബു തോട്ടിയില്‍ ചവിട്ടി ഒന്‍പതാം ക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അര്‍ണവിനെ കോഴിക്കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ കൊയിലാണ്ടി പൊയില്‍ക്കാവിലാണ് സംഭവം. കെ.എസ്.ഇ.ബി ജീവനക്കാര്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിന് ഉപയോഗിച്ച തോട്ടി കുട്ടിയുടെ കാലില്‍ തറക്കുകയായിരുന്നു.

റോഡിലൂടെ സൈക്കിളില്‍ സഞ്ചരിച്ച കുട്ടി മറുവശത്ത് നിന്ന് വാഹനങ്ങള്‍ വരുന്നത് കണ്ട് റോഡിന്റെ സൈഡിലേക്ക് നീങ്ങി നില്‍ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കരാര്‍ തൊഴിലാളികളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അര്‍ണവിന്റെ കാലിന്റെ ഒരു ഭാഗം ആഴത്തില്‍ ചീന്തി പോയിട്ടുണ്ട്. ത്വക്കുള്‍പ്പെടെ പോയതിനാല്‍ കാലില്‍ തുന്നല്‍ ഇടാന്‍ സാധ്യമല്ലെന്നും ,കുട്ടിയ്ക്ക് പ്ലാസ്റ്റിക് സര്‍ജറി ആവശ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

prp

Leave a Reply

*