തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ 24ന്. പാര്‍ട്ടി അറിയാതെ നവമാധ്യമങ്ങളില്‍ അരുണ്‍കുമാറിന് വേണ്ടി പ്രചാരണം നടന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
എംഎല്‍എമാര്‍ അടക്കം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായെന്നും ജില്ലാ നേതൃത്വത്തിനും വീഴ്ച്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് ഉടന്‍ സമര്‍പ്പിക്കും.
അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഇതുവരെ പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ 24ന് ലഭിച്ചിട്ടുണ്ട്. എന്തായാലും അന്വേഷണ കമ്മീഷന് തെളിവെടുപ്പ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും അതുപോലെ തന്നെ പ്രധാനപ്പെട്ട നേതാക്കളുടെയും ഒക്കെ തന്നെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് ചില എംഎല്‍എമാരടക്കം സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ്, തുടക്കം മുതലേ ഉയര്‍ന്നുവന്ന അഡ്വക്കേറ്റ് അരുണ്‍കുമാറിന്റെ പേരും ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന സാഹചര്യമുണ്ടായി. ഫേസ്ബുക്കില്‍ അടക്കം ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
ഇതിനെ പിന്‍പറ്റിയാണ് പിന്നീട് അണികളും സോഷ്യല്‍ മീഡിയയില്‍ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ സ്ഥാനാര്‍ത്ഥിയായി വന്നത് ജോ ജോസഫ് ആയിരുന്നു. അണികള്‍ക്കിടയില്‍ ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. ഇത്തരത്തിലുള്ള പ്രവണതകള്‍ എങ്ങനെയാണ് ഉണ്ടായത്? ജില്ലാ നേതൃത്വം അറിയാതെ എങ്ങനെയാണ് അരുണ്‍കുമാറിന്റെ പേര് ഉയര്‍ന്നുവരിക എന്നാണ് കമ്മീഷന് അംഗങ്ങളായ എകെ ബാലനും ടിപി രാമകൃഷ്ണനും ചോദിച്ചിരിക്കുന്നത്.
ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്.

