ഭാര്യയും മാതാപിതാക്കളും കടുത്ത ദാരിദ്ര്യത്തില്‍; തന്നെ സന്ദര്‍ശിക്കാന്‍ കുടുംബം ബുദ്ധിമുട്ട് നേരിടുന്നു; പെരുമ്ബാവൂര്‍ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പെരുമ്ബാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും അവര്‍ കടുത്ത ദാരിദ്ര്യത്തിലാണെന്നും അപേക്ഷയില്‍ പറയുന്നു.

വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാനും കുടുംബം ബുദ്ധിമുട്ട് നേരിടുന്നതായും അമീറുള്‍ ഇസ്ലാം ചൂണ്ടിക്കാട്ടി. നിയമ വിദ്യാര്‍ത്ഥിനി ജിഷയെ അതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.

2016 ഏപ്രില്‍ 28-നാണ് നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കുറുപ്പംപടിയിലെ കനാല്‍ പുറമ്ബോക്കിലുള്ള ഷെഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 38-ഓളം മുറിവുകള്‍ ഉണ്ടായിരുന്നതായും പീഡനത്തിനിരയായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. 25-ത്തിലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കൊലയ്‌ക്ക് പിന്നില്‍ ഇതര സംസ്ഥാന നിര്‍മ്മാണ തൊഴിലാളിയാണന്നെ നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.

അന്വേഷണം അമീറുള്‍ ഇസ്ലാമിലേക്ക് നീണ്ടു. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും 2016 ജൂണ്‍ 14-ന് ഇയാളെ അന്വേഷണ സംഘം പിടികൂടി. 85 ദിവസം നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവില്‍ അത്യപൂര്‍വവും അതിക്രൂരവുമായ പീഡനവുമെന്ന് കോടതി വിലയിരുത്തി. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു.

prp

Leave a Reply

*