ദോഹ: ലോകം കാല്‍പന്ത് മഹാമേളയുടെ ആവേശത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇതിഹാസതാരങ്ങളുടെ വമ്ബുറ്റ പോരാട്ടങ്ങള്‍ക്ക് വിസില്‍ മുഴങ്ങുംമുമ്ബേ നാടും നഗരവും കളിയുടെ ഉത്സവലഹരിയില്‍ അമര്‍ന്നുകഴിഞ്ഞു.

നവംബര്‍ 20ന് ഖത്തറിന്റെ മണ്ണില്‍ കിക്കോഫ് കുറിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ആവേശം വായനക്കാരിലെത്തിക്കാന്‍ ‘മാധ്യമ’വും സജ്ജം. മധ്യപൂര്‍വേഷ്യയില്‍ ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്ബാളിന്റെ ആവേശകരമായ ഓരോ നിമിഷവും വാര്‍ത്തകളിലും ചിത്രങ്ങളിലുമായി വായനക്കാരിലേക്കു പകരാന്‍ ‘മാധ്യമം’ വാര്‍ത്താസംഘം ദോഹയിലെത്തി. ന്യൂസ് എഡിറ്റര്‍ എന്‍.എസ്. നിസാര്‍, ഗള്‍ഫ് മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. ഹുബൈബ്, ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളി എന്നിവരുടെ വാര്‍ത്തകളും ചിത്രങ്ങളും ഇനിയുള്ള ദിനങ്ങളില്‍ വായനക്കാരിലെത്തിത്തുടങ്ങും.

വയനാട് കല്‍പറ്റ പരിയാരം സ്വദേശിയായ എന്‍.എസ്. നിസാര്‍ 2000 മുതല്‍ മാധ്യമം പത്രാധിപസമിതി അംഗമാണ്. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, അണ്ടര്‍ 17 ഫിഫ വനിത ലോകകപ്പ്, കൊല്‍ക്കത്തയില്‍ നടന്ന അര്‍ജന്റീന-വെനിസ്വേല സൗഹൃദ ഫുട്ബാള്‍, ദേശീയ ഗെയിംസുകള്‍, സന്തോഷ് ട്രോഫി, ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ലോകകപ്പ് ഉള്‍പ്പെടെ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ മാധ്യമത്തിനായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മികച്ച സ്പോര്‍ട്സ് ലേഖകനുള്ള മുഷ്താഖ് അവാര്‍ഡ് ഉള്‍പ്പെടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

കൊയിലാണ്ടി നന്തി സ്വദേശിയായ കെ. ഹുബൈബ് ‘ഗള്‍ഫ് മാധ്യമം’ ദോഹ റിപ്പോര്‍ട്ടറാണ്. ഫിഫ അറബ് കപ്പ്, ഫിഫ ലോകകപ്പ് േപ്ലഓഫ് മത്സരങ്ങള്‍, അണ്ടര്‍ 17 ലോകകപ്പ്, ഐ.എസ്.എല്‍, ദേശീയ ഗെയിംസ് ഉള്‍പ്പെടെ അന്താരാഷ്ട്ര-ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊടുവള്ളി സ്വദേശിയായ ബൈജു മാധ്യമം കൊച്ചി ബ്യൂറോയില്‍ ഫോട്ടോഗ്രാഫറാണ്. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍, അണ്ടര്‍ 17 വനിത ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.എസ്.എല്‍ ഉള്‍പ്പെടെ പകര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയിലും ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യന്‍ ദിനപത്രമായ ‘ഗള്‍ഫ് മാധ്യമ’ത്തിലും ലോകകപ്പിന്റെ സമഗ്ര കവറേജിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വാര്‍ത്തകളും വിഡിയോ

prp

Leave a Reply

*