ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിലെ മുന്‍നിര താരം പൃഥ്വിരാജ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഇപ്പോള്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നസ്രിയ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
എന്റെ സഹോദരന് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. സ്നേഹമയിയും ദയാലുവുമാണ് നിങ്ങള്‍. ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഹാപ്പി 40. എല്ലാവരും അറിയട്ടെ പ്രായം.- നസ്രിയ കുറിച്ചു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ മലയാള സിനിമയിലെ പ്രമുഖരെല്ലാം പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ട രാജുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. ആരോഗ്യവും സന്തോഷവും നേര്‍ന്ന മോഹന്‍ലാല്‍ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകട്ടെ എന്നും ആശംസിച്ചു.