കേരളം ഉപേക്ഷിച്ച്‌ നഴ്‌സുമാര്‍ വിദേശത്തേക്ക് പോകുമ്ബോള്‍ കോളടിച്ചത് പോസ്‌റ്റല്‍ വകുപ്പിന്, ഏറ്റവും ഒടുവില്‍ കിട്ടിയത് 13 ലക്ഷം

തിരുവനന്തപുരം : ഉയര്‍ന്ന ശമ്ബളം തേടി വിദേശ രാജ്യങ്ങളിലേക്ക് നഴ്സുമാര്‍ കൂട്ടത്തോടെ പോകാന്‍ തുടങ്ങിയതോടെ, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് തസ്തികള്‍ 20 ശതമാനം ഒഴിഞ്ഞു.

മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള 514സ്വകാര്യ ആശുപത്രികളിലായി 82,000 നഴ്സുമാരാണുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഇതില്‍ 16,500ഓളം തസ്തികകള്‍ ഒഴിഞ്ഞതായാണ് കണക്ക്. പഠനം കഴിഞ്ഞിറങ്ങുന്നവരെ കണ്ടെത്തിയാണ് ആശുപത്രികള്‍ പിടിച്ചു നില്‍ക്കുന്നത്.പരിചയ സമ്ബത്തില്ലാത്ത നഴ്സുമാരുടെ കുറവ് രോഗീപരിചരണത്തെ സാരമായി ബാധിക്കും. നഴ്സുമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് കേരളകൗമുദി റിപ്പോര്‍ട്ടിന് പിന്നാലെ, ആരോഗ്യമന്ത്രിയുടെ ഓഫീസ് നഴ്സിംഗ് കൗണ്‍സിലിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

പ്രശ്‌നവും പരിഹാരവും

■82000നഴ്സുമാരെ ആവശ്യമുള്ളപ്പോള്‍ 9841 പേര്‍ മാത്രം പഠിച്ചിറങ്ങുന്നു.നഴ്സിംഗ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ,പുതിയ കോളേജുകള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യം ശക്തം

■ജനറല്‍ നഴ്സിംഗ് പൂര്‍ത്തിയാവാന്‍ മൂന്നു വര്‍ഷവും ബി.എസ്.സി നഴ്സിംഗിന് നാലു വര്‍ഷവും വേണം.

■മെച്ചപ്പെട്ട ശമ്ബളം തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ നഴ്സുമാരെ കൂടുതല്‍ ശമ്ബളം നല്‍കി തിരികെ എത്തിക്കണം

പോസ്റ്റല്‍ വകുപ്പിന് 13 ലക്ഷം

ഈ വര്‍ഷം ഇതുവരെ 14000നഴ്സുമാര്‍ വിദേശത്തേക്ക് ജോലിയ്ക്ക് പോയെന്നാണ് നോര്‍ക്കയുടെ കണക്ക്. വിദേശത്തേക്ക് സന്ദര്‍ശക വിസയിലും പഠനത്തിനായും പോകുന്ന നഴ്സുമാര്‍ കൂട്ടത്തോടെ ജോലിയില്‍ പ്രവേശിക്കുകയാണ്. ഇതിന് തെളിവാണ് ആഗസ്റ്റില്‍ കേരള നഴ്സിംഗ് കൗണ്‍സില്‍ വിദേശത്തേക്ക് അയച്ച വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം. ഇതിനായി ഇന്ത്യ പോസ്റ്റിന് 13 ലക്ഷം രൂപയാണ് നഴ്സിംഗ് കൗണ്‍സില്‍ നല്‍കേണ്ടത്.

യു.കെയില്‍ മാത്രമാണ് ഓണ്‍ലൈനായി വെരിഫിക്കേഷന്‍. മറ്റുള്ള രാജ്യങ്ങളിലെല്ലാം ബന്ധപ്പെട്ട കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ടെത്തിക്കണം. നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കുന്ന ഘട്ടത്തില്‍ അവിടെ നിന്ന് ഓണ്‍ലൈനായി കൗണ്‍സിലിലേക്ക് വെരിഫിക്കേഷന് അപേക്ഷ സമര്‍പ്പിച്ച്‌ 2000 രൂപ ഫീസ് അടയ്ക്കും.

‘സ്വകാര്യ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം.’

-ഡോ.ദേവിന്‍ പ്രഭാകര്‍

വൈസ് പ്രസിഡന്റ്,​

ക്വാളിഫൈ‌ഡ് മെഡിക്കല്‍

പ്രാക്ടീഷണേഴ്സ് അസോ.

prp

Leave a Reply

*