ചി​ട്ടി ത​ട്ടി​പ്പ്: ഉ​ട​മ​യെ നി​ക്ഷേ​പ​ക​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കാ​തെ മു​ങ്ങി ന​ട​ന്ന ചി​ട്ടി ഫ​ണ്ട് ഉ​ട​മ​യെ നി​ക്ഷേ​പ​ക​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്പി​ച്ചു.32 ല​ധി​കം ബ്രാ​ഞ്ചു​ക​ള്‍ ഉ​ള്ള കേ​ച്ചേ​രി ചി​ട്ടി ഫ​ണ്ട് ഉ​ട​മ വേ​ണു​ഗോ​പാ​ലി​നെ​യാ​ണ് താ​മ​ര​ക്കു​ടി​യി​ലെ ഒ​രു വീ​ട്ടി​ല്‍ നി​ന്നും പി​ടി​കൂ​ടി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ല്‍ ഏ​ല്പി​ച്ച​ത്. റൂ​റ​ല്‍ എ​സ്‌ പി ​നേ​രി​ട്ട​ത്തി ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ കൊ​ട്ടാ​ര​ക്ക​ര സി ​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം എ​ത്തി ചി​ട്ടി ഫ​ണ്ട് ഉ​ട​മ​യും റീ​ജി​യ​ണ​ല്‍ മാ​നേ​ജ​രും ഉ​ള്‍​പ്പ​ടെ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ എ​ത്തി​യ വാ​ഹ​നം അ​തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​യ്യാ​യി​രം രൂ​പ​യും രേ​ഖ​ക​ള്‍, മ​ദ്യം എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. നി​ല​വി​ല്‍ ചി​ട്ടി ഫ​ണ്ട് ഉ​ട​മ​യ്ക്കെ​തി​രെ കൊ​ട്ടാ​ര​ക്ക​ര, കു​ന്നി​ക്കോ​ട്, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, എ​നാ​ത്ത്, പൂ​യ​പ്പ​ള്ളി പോ​ലീ​സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി പ​രാ​തി​യാ​ണ് ഉ​ള്ള​ത്.

കൊ​ട്ടാ​ര​ക്ക​ര റൂ​റ​ല്‍ എ​സ്‌ പി ​ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് നി​ര​വ​ധി പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യോ അ​റ​സ്റ്റോ ഉ​ണ്ടാ​കാ​തെ ആ​യ​തോ​ടെ താ​മ​ര​ക്കു​ടി​യി​ല്‍ ചി​ട്ടി ഫ​ണ്ട് ജീ​വ​ന​ക്കാ​ര​ന്‍റെ ബ​ന്ധു വീ​ട്ടി​ല്‍ എ​ത്തി​യെ​ന്ന​റി​ഞ്ഞു നി​ക്ഷേ​പ​ക​ര്‍ ത​ടി​ച്ചു കൂ​ടി ചി​ട്ടി ഫ​ണ്ട്‌ ഉ​ട​മ​യെ പി​ടി​കൂ​ടി​യ​ത്. കൊ​ട്ടാ​ര​ക്ക​ര ഉ​ള്‍​പ്പ​ടെ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ എ​ഫ് ഐ ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലെ പ​രാ​തി പ്ര​കാ​രം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ചി​ട്ടി ഫ​ണ്ട് ഉ​ട​മ​യെ സം​ര​ക്ഷി​ക്കു​ന്ന​ത് കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍ എം ​എ​ല്‍ എ ​ആ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി നി​ക്ഷേ​പ​ക​ര്‍ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.

എം​എ​ല്‍​എ​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം: ബി​ജെ​പി

കൊ​ട്ടാ​ര​ക്ക​ര: 300 കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​ച്ചേ​രി ഫി​നാ​ന്‍​സി​യേ​ഴ്‌​സ് ഉ​ട​മ​യും പ​ത്ത​നാ​പു​രം എം ​എ​ല്‍ എ ​കെ ബി ​ഗ​ണേ​ഷ്കു​മാ​റും ത​മ്മി​ലു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു തോ​ട്ട​ശേ​രി പ​റ​ഞ്ഞു.
പ​ത്ത​നാ​പു​രം എം ​ഏ​ല്‍ എ ​യു​ടെ അ​റി​വോ​ട് കൂ​ടി ഈ ​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ബി​നാ​മി ഇ​ട​പാ​ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 21 കോ​ടി രൂ​പ പി​ന്‍​വ​ലി​ച്ച​താ​യി ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ള്‍ ത​ന്നെ പു​റ​ത്ത് പ​റ​ഞ്ഞി​ട്ടു​ള്ള​തും ഇ​ത്ത​ര​ത്തി​ല്‍ 21 കോ​ടി രൂ​പ ഒ​രു​മി​ച്ച്‌ പി​ന്‍​വ​ലി​ച്ച​തു​മാ​ണ് കേ​ച്ചേ​രി​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് വ​ഴി​വ​ച്ച​ത് എ​ന്നു​ള്ള ആ​ക്ഷേ​പ​വും നി​ല​നി​ല്‍​ക്കു​ന്നു. സ്ഥ​ലം എം ​എ​ല്‍ എ ​എ​ന്ന നി​ല​യി​ല്‍ ഈ ​നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം ന​ഷ്ട​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​ര്‍ എം ​എ​ല്‍ എ ​യെ സ​മീ​പി​ച്ച്‌ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണം എ​ന്ന് പ​ല​ത​വ​ണ ആ​വി​ശ്യ​പ്പെ​ട്ടി​ട്ടും അ​ദ്ദേ​ഹം മൗ​നം ഭ​ജി​ച്ച​തും കൂ​ടു​ത​ല്‍ ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്നു.

prp

Leave a Reply

*