തീക്കട്ടയില്‍ ഉറുമ്ബരിക്കുന്നു; സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിനെതിരെ നടപടി; യാത്രക്കാര്‍ പെരുവഴിയില്‍

തൃശൂര്‍: സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി.

കണ്ണൂര്‍ – അടിമാലി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് വെച്ച്‌ നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ റദാക്കിയത്.

ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാര്‍ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു. നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ സര്‍വീസ് നടത്തിയത്.

അതേസമയം ഓപ്പറേഷന്‍ ഫോക്കസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആയിരത്തിലിധികം ബസുകള്‍ക്കെതിരെയാണ് ദിനംപ്രതി നടപടിയെടുക്കുന്നത്. ഇന്നലെ മാത്രം 1050 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 74 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കിയിരുന്നുയ 30 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും 14.54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയമലംഘനം പരിശോധിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നിരത്തിലിറങ്ങിയത്.

prp

Leave a Reply

*