ഉക്രയ്‌നില്‍ മിസൈല്‍വര്‍ഷം ; സപൊറിഷ്യയില്‍ 12 മരണം

കീവ്

തെക്കന്‍ ഉക്രയ്നിലെ സപൊറിഷ്യയില്‍ മിസൈല്‍ ആക്രമണത്തില്‍ 12 മരണം. വിവിധ മേഖലകളിലെ ആക്രമണങ്ങളില്‍ 68 പേര്‍ക്ക് പരിക്കുണ്ട്.

റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെര്‍ച്ച്‌ കടല്‍പ്പാലത്തിലെ സ്ഫോടനത്തിനു പിന്നാലെയാണ് ശക്തമായ മിസൈല്‍ ആക്രമണം.

ആക്രമണത്തില്‍ നിരവധി പാര്പ്പിടസമുച്ചയങ്ങളും വീടുകളും തകര്‍ന്നു. പരിക്കേറ്റ് അമ്ബതിലധികംപേര്‍ ചികിത്സയിലാണ്. വ്യവസായനഗരമായ സപൊറിഷ്യയില്‍ ഏഴ് മിസൈല്‍ പതിച്ചു. അഞ്ചുനില കെട്ടിടം നിലംപൊത്തി. മരണനിരക്ക് ഉയര്‍ന്നേക്കും. നേരത്തെ സപൊറിഷ്യയില്‍ വാഹനവ്യൂഹത്തിനുനേരെ നടന്ന ഷെല്ലാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് ഉക്രയ്ന്‍ ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ 70–-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കു പിന്നാലെയുള്ള കെര്‍ച്ച്‌ കടല്‍പ്പാല സ്ഫോടനത്തെത്തുടര്‍ന്ന് മേഖലയില്‍ റഷ്യ സൈനികനീക്കം ശക്തമാക്കി. സ്ഫോടനത്തില്‍ ട്രക്കിനു പിന്നാലെ സഞ്ചരിച്ച കാറിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. പാലത്തിലെ സ്ഫോടനത്തിനു പിന്നാലെ ഉക്രയ്ന്‍ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജനറല്‍ സെര്‍ജി സുരോവ്കിനെ റഷ്യ നിയമിച്ചു. കര്‍ശനമായ പരിശോധനയ്ക്ക് വിധേയമായി കെര്‍ച്ച്‌ പാലത്തിലൂടെ വാഹനഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു.

prp

Leave a Reply

*