കഞ്ചാവ് കൈവശം വയ്‌ക്കുന്നതിന് ആരും ശിക്ഷിക്കപ്പെടാന്‍ പാടില്ല; കേസുകള്‍ എല്ലാം പിന്‍വലിക്കുന്നുവെന്ന് ജോ ബൈഡന്‍- Joe Biden, marijuana

വാഷിംഗ്ടണ്‍: കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരിക്കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ കേസുകള്‍ പിന്‍വലിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് മുമ്ബുള്ള എല്ലാ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ക്കും താന്‍ മാപ്പ് നല്‍കുന്നുവെന്നും ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ദയാഹര്‍ജി നല്‍കി വിട്ടയയ്‌ക്കണമെന്ന് ഗവര്‍ണര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ ജോ ബൈഡന്‍ പറഞ്ഞു.

‘പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണ വേളയില്‍ ഞാന്‍ പലപ്പോഴും പറഞ്ഞതുപോലെ, കഞ്ചാവ് ഉപയോഗിച്ചതിന്റെയോ കൈവശം വെച്ചതിന്റെയോ പേരില്‍ ആരും ജയിലില്‍ കിടക്കരുത്. കഞ്ചാവ് കൈവശം വച്ചതിന് ആളുകളെ ജയിലിലേക്ക് അയക്കുന്നത് നിര്‍ത്തണം’ എന്നാണ് ബൈഡന്‍ പറഞ്ഞത്. ഏകദേശം 40 യുഎസ് സംസ്ഥാനങ്ങള്‍ കഞ്ചാവ് ഉപയോ​ഗിക്കുന്നതും കൈവശം വെയ്‌ക്കുന്നതും നിയമവിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ക‍ഞ്ചാവ് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. കഞ്ചാവ് അത്യന്തം ​ഗുരുതരമായ മയക്കുമരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന് പുന:പരിശോധിക്കണമെന്ന് നീതിന്യായ, ആരോഗ്യ വകുപ്പുകള്‍ക്ക് ബൈഡന്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം, ജോ ബൈഡന്റെ അഭിപ്രായത്തിന് പിന്നാലെ കഞ്ചാവ് കര്‍ഷകരുടെയും വില്‍പ്പനക്കാരുടെയും ഓഹരികള്‍ കുതിച്ചുയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2026-ഓടെ ആഗോള കഞ്ചാവ് വ്യവസായം 55 ബില്യണ്‍ ഡോളര്‍ വില്പന നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. യുഎസ് വിപണി 40 ബില്യണ്‍ ഡോളറായി വളരുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം 25 ബില്യണ്‍ ഡോളറില്‍ അധികം വില്പന അമേരിക്കയിലെ കഞ്ചാവ് വ്യവസായത്തിന് ലഭിച്ചുവെന്ന് കഞ്ചാവ് കേന്ദ്രീകൃത ഗവേഷണ സ്ഥാപനമായ ബി‌ഡി‌എസ്‌എ വ്യക്തമാക്കി.

prp

Leave a Reply

*