ഒന്നിനെയും ഉപദ്രവിക്കില്ല ; എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണ് ; നാട്ടിലെ തെരുവ് നായയുടെ അവസ്ഥ പങ്കുവച്ച്‌ മീനാക്ഷി

കോട്ടയം : തെരുവുനായകള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം വര്‍ദ്ധിക്കുമ്ബോള്‍ നാട്ടിലെ അവശനായ തെരുവുനായയുടെ ദുരവസ്ഥ വിവരിച്ച്‌ ബാലതാരം മീനാക്ഷി അനൂപിന്റെ കുറിപ്പ്.

ഫേസ്ബുക്കിലൂടെയാണ് നാട്ടിലെ ഫ്രാങ്കോ എന്ന തെരുവുനായയുടെ അവസ്ഥ താരം പങ്കുവച്ചിരിക്കുന്നത്.എല്ലു തൊണ്ടയില്‍ കുടുങ്ങി കഷ്ടപ്പെടുന്ന നായയെ ഏതെങ്കിലും സംഘടനകള്‍ ഏറ്റെടുക്കണമെന്നാണ് മീനാക്ഷിയുടെ ആവശ്യം. കോട്ടയം ജില്ലയിലെ അഡ്രസും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ .ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍. എന്നും ഞാന്‍ കാണുന്നത് കൊണ്ടാണോ എന്ന് അറിറിയില്ല എനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി .ഒന്നിനെയും ഉപദ്രവിക്കില്ല . മറ്റ് നായ്‌ക്കള്‍ സ്വന്തം ഭക്ഷണം എടുക്കാന്‍ വന്നാലും ശാന്തതയോടെ മാറി നില്ക്കും . പക്ഷെ ഉണ്ടല്ലോ ഇപ്പോള്‍ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് . എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം .. കഴുത്തില്‍ പുഴുവരിച്ച്‌ തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്‌ക്കള്‍ക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തില്‍ ഇവനും കിട്ടിയിട്ടുണ്ട് . മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടനയ്‌ക്ക് ഈ നായെ രക്ഷിക്കാന്‍ കഴിയുമോ . കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കിടങ്ങൂര്‍ പാദുവ (കോട്ടയം.. മണര്‍കാട് ..അയര്‍ക്കുന്നം . പാദുവ)

നിരവധി പേരാണ് കുറിപ്പിനെ പന്തുണച്ച്‌ രംഗത്തെത്തിയത്. എന്നാല്‍ മീനുവിനു തന്നെ ഇവനെ റെസ്‌ക്യൂ ചെയ്തു കൂടെ, ഒരു ഡോക്ടറെ വീട്ടില്‍ വരുത്തി ട്രീറ്റ്മെന്റ് കൊടുക്കാം .അസുഖം മാറുമ്ബോ തുറന്നു വിട്ടോ എങ്ങോട്ടെങ്കിലും പോയി ജീവിച്ചോളും, ഷെല്‍ട്ടറില്‍ ഒന്നും കയറ്റി അയക്കല്ലേ .കൊന്നുകളയും ,തെരുവില്‍ മണ്ണ് തിന്നെങ്കിലും ജീവന്‍ കിടക്കും എന്ന രീതിയിലെ സന്ദേശങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്.

prp

Leave a Reply

*