അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
വിചാരണ കോടതി ഉത്തരവ് ഹൈ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി വിധിയ്ക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം കീഴ്‌ക്കോടതി എങ്ങനെ റദ്ദാക്കുമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.
എന്തടിസ്ഥാനത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സാധിക്കുകയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നത് . നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണു പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിചാരണ കോടതിയില്‍നിന്നു ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.

