കൊല്ലത്ത് തെരുവു നായ കത്തിക്കരിഞ്ഞ നിലയില്‍; ചുട്ടുകൊന്നതെന്ന് സംശയം

കൊല്ലം: തെരുവു നായയെ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം പുള്ളിക്കടയിലാണ് സംഭവം. തെരുവു നായയെ ചുട്ടുകൊന്നതാവാമെന്നാണ് സംശയം.സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തെരുവുനായ ആക്രമണം കൂടുന്നതോടൊപ്പം തെരുവു നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും വാര്‍ത്തകളില്‍ നിറയുകയാണ്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തും കൊച്ചിയിലും നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വിഷം കൊടുത്തു കൊന്നതാവാമെന്നാണ് സംശയം. കൂടാതെ ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്നു കെട്ടിത്തൂക്കിയ വാര്‍ത്തകളും എത്തിയിരുന്നു.

ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ മൃഗസ്നേഹികളും രംഗത്തെത്തിയിരുന്നു. തെരുവുനായ ആക്രമണം കൂടിവരികയും ജീവന് ഭീഷണിയാണെന്ന് കണ്ട് തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഹൈക്കോടതി ഇന്നലെ വിഷയത്തില്‍ ഇടപെട്ടിരുന്നു.

തെരുവുനായ്ക്കള്‍ ഉള്‍പ്പെടെ നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് തെരുവുനായ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

prp

Leave a Reply

*