കണ്ണൂര്‍ പ്രസ് ക്ലബ് പരിസരത്ത് മദ്യലഹരിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ യുവാവിന്റെ പരാക്രമം . ഇന്നലെ രാവിലെ ഷബ് ലൂക്കോസ് എന്നയാളാണ് മദ്യലഹരിയില്‍ നഗരത്തില്‍ പ്രശ്നമുണ്ടാക്കിയത്.
വഴിയോര കച്ചവടക്കാര്‍ക്കും കാല് നടയാത്രക്കാര്‍ക്കും നേരെ പ്രകോപനപരമായി പെരുമാറുകയായിരുന്നു. വാഹനങ്ങള്‍ക്കു നേരെയും അക്രമം നടത്താന്‍ ശ്രമം നടത്തി. സമീപത്തുള്ളവര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവിടെ നിന്നും മാറ്റാന്‍ ശ്രമിച്ച പൊലീസിനു നേരെയും ഇയാള്‍ തട്ടിക്കയറി.
ഒടുവില്‍ പൊലീസ് പിടികൂടുമെന്നായപ്പോള്‍ തിരക്കേറിയ റോഡില്‍ കിടന്ന് ബഹളം വച്ചു. പിന്നീട് അഗ്നിരക്ഷാ സേനയെത്തി യുവാവിനെ പിടികൂടി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലാഭരണം ഡല്‍ഹിയിലെ സ്വിറ്റ്സര്‍ലാന്റ് എംബസിയുമായി ബന്ധപ്പെട്ട് യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

