മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. യൂറോ വീക്ക്‍ലി ന്യൂസ് ആണ് ഇപ്പോള്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്.
എപ്പോഴാണ് പുടിനു നേരെ വധശ്രമമുണ്ടായത് എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പുടിന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുരക്ഷ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുടിന്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയതായി മറ്റൊരു വാര്‍ത്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ”ഔദ്യോഗിക വസതിയിലേക്കുള്ള യാത്രക്കിടെ, കുറച്ചകലെ വെച്ച് അകമ്ബടി പോയ കാറിനെ ഒരു ആംബുലന്‍സ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
അകമ്ബടി പോയ രണ്ടാമത്തെ കാറിനും മറ്റൊരു രീതിയില്‍ തടസ്സം നേരിട്ടു”-എന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷം പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ജീവന്‍ അപകടത്തിലാണെന്നുമുള്ള നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താന്‍ കുറഞ്ഞത് അഞ്ചുതവണയെങ്കിലും വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി 2017ല്‍ ഒരു പൊതുപരിപാടിക്കിടെ പുടിന്‍ വെളിപ്പെടുത്തിയിരുന്നു.
യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നഷ്ടവും സമ്ബദ്‌വ്യവസ്ഥയിലുണ്ടായ നാശവും ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുള്ള ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ പാര്‍ലമെന്റിനോട് അഭ്യര്‍ഥിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം.പുടിന്റെ രാജി ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ മോസ്കോയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നും മറ്റ് നിരവധി പ്രദേശങ്ങളില്‍ നിന്നുമുള്ള 65 മുനിസിപ്പല്‍ പ്രതിനിധികള്‍ ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

