ചെന്നൈ: അനധികൃ പാറമടയ്ക്കെതിരെ പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറി കയറ്റി കൊലപ്പെടുത്തി. തമിഴ്നാട് തിരൂപ്പൂരിന് സമീപമുള്ള കരൂരിലാണ് സംഭവം.കുപ്പം സ്വദേശിയായ ജനഗനാഥനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോറി ഡ്രൈവറും പാറമട ഉടമയും അറസ്റ്റിലായി.
ശനിയാഴ്ച കുപ്പത്തുനിന്ന് കാരുടയന്‍പാളത്തേക്കു പോകുകയായിരുന്നു ജഗനാഥനെ പിന്നില്‍ നിന്ന് ലോറി ഇടിച്ച് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഉടമ പാറമട ഉടമ സല്‍വകുമാറാണെന്ന് കണ്ടെത്തി. ലോറി ഡ്രൈവര്‍ ശക്തിവേലിനെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജഗനാഥന്റെ കൃഷി സ്ഥലത്തോടു ചേര്‍ന്നു സെല്‍വകുമാറെന്നയാള്‍ പാറമട നടത്തിയിരുന്നു. തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ മൂലം കൃഷി ചെയ്യാന്‍ കഴിയാതെ വന്നതോടെ പാറമടയ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അടുത്തിടെ പാറമടയുടെ ലൈസന്‍സ് അവസാനിച്ചിരുന്നു. എന്നാല്‍ പാറമട വീണ്ടും പ്രവര്‍ത്തിച്ചു.
-തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയില്‍ നിന്ന് എംഡിഎംഎ പിടിച്ചു
ഇതിനെതിരെ ജനഗനാഥനും സമീപവാസികളും ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന് പാറമട അടയ്ക്കേണ്ടി വന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സെല്‍വകുമാര്‍ പൊലീസിന് മൊഴി നല്‍കി.

