അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി. മണ്ണാ‍ര്‍ക്കാട് എസ്‌ഇ എസ് ടി കോടതിയാണ് വിധി പറയുക.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച്‌ പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വാദം.

പ്രതികള്‍ നേരിട്ടും ഇടനിലക്കാ‍ര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളായ മരയ്ക്കാ‍ര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവ‍രാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.

ചില‍ര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാന്‍ പോകുന്ന ചില സാക്ഷികളേയും പ്രതികള്‍ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പതിനാറാം തീയതി ഹ‍ര്‍ജിയില്‍ വാദം പൂ‍ര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയില്‍ തീ‍ര്‍പ്പ് വന്നതിന് ശേഷമാകും ഇനി വിസ്താരം.

prp

Leave a Reply

*