കൊച്ചി: എറണാകുളം ജില്ലയിലെ ദേശീയപാതകളിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള മുഴുവന്‍ കുഴികളും 10 ദിവസത്തിനകം അടയ്ക്കണമെന്ന ജില്ലാ കളക്ടര്‍ ഡോ.

രേണുരാജിന്റെ ഉത്തരവില്‍ അമ്ബരന്ന് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും. 10 ദിവസത്തിനുള്ളില്‍ കുഴികളടച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന കളക്ടറുടെ ഉത്തരവ് കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.

ചെറിയ കുഴികളേ വേഗത്തില്‍ താത്കാലികമായി അടയ്ക്കാന്‍ കഴിയൂ. റെഡിമിക്‌സ് മിശ്രിതം ഇതിനായി ഉപയോഗിക്കണം. മഴക്കാലത്ത് കുഴിയടയ്ക്കലിനു മാത്രം ഉപയോഗിക്കുന്ന ടാറും മെറ്റലും ചേര്‍ന്ന റെഡ്മിക്‌സ് മിശ്രിതം അധികകാലം നില്‍ക്കുകയുമില്ല.

20 മീറ്ററിന് മുകളില്‍ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ ജി.എസ്.ബി വെറ്റ്മിക്‌സ് ഉപയോഗിച്ച്‌ നികത്താനേ സാധിക്കൂ. കുഴിയടയ്ക്കലും ലെവലിംഗും റോഡ് അവസാനം ടാര്‍ ചെയ്ത കരാറുകാരെ കൊണ്ടാണ് ചെയ്യിക്കുക. ഇതെല്ലാം 10 ദിവസത്തിനകം പൂര്‍ത്തീകരിക്കുക വെല്ലുവിളിയാണെന്ന് അധികൃതര്‍ പറയുന്നു.

 റിപ്പോര്‍ട്ട്

സമര്‍പ്പിക്കും

പത്തു ദിവസത്തിനുള്ളില്‍ കുഴിയടച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും സാവകാശമനുവദിക്കണമെന്നും ഉന്നയിച്ച്‌ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുകയാണ് ജില്ലയിലെ പി.ഡബ്ല്യു.ഡി അധികൃതര്‍. നാല് അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ ഒരു അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. നാല് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എന്‍ജിനീയര്‍മാര്‍ സ്വരൂപിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നാക്കി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കളക്ടര്‍ക്ക് കൈമാറും. ജില്ലയുടെ കിഴക്കന്‍ മേഖഖലകളിലെ റോഡുകളില്‍ ഒന്നിടവിട്ട് നിരവധി കുഴികളുണ്ട്. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ കളക്ടര്‍ നിര്‍ദേശിച്ച കാലാവധിക്കുള്ളില്‍ എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

 വേഗത്തില്‍

പൂര്‍ത്തീകരിക്കും

ആശങ്ക അറിയിക്കുമെങ്കിലും ജനങ്ങള്‍ക്ക് വേണ്ടിയാണ് കളക്ടറുടെ ഉത്തരവെന്ന് മനസിലാക്കി സാദ്ധ്യമായ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദേശീയപാത അതോറിട്ടി കൊച്ചി പ്രോജക്‌ട് മാനേജര്‍, പി.ഡബ്ല്യു.ഡി എന്‍.എച്ച്‌. കൊടുങ്ങല്ലൂര്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, പി.ഡബ്ല്യു.ഡി. (റോഡ്സ്) എറണാകുളം, മൂവാറ്റുപുഴ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, പി.ഡബ്ല്യു.ഡി. (ബ്രിഡ്ജസ്) എറണാകുളം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് എറണാകുളം, അര്‍ബന്‍ അഫയേഴ്സ് റീജണല്‍ ജോയിന്റ് ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കാണ് റോഡുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച്‌ കളക്ടര്‍ കഴിഞ്ഞ ദിവസം അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. പണികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ്.

prp

Leave a Reply

*