ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ വരും മണിക്കൂറുകളിലും തുടരും. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. ഈ സ്ഥിതി നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഓഗസ്റ്റ് 2 മുതല്‍ ഓഗസ്റ്റ് 5 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ (64.5 mm -115.5 mm) മഴക്കും
ഓഗസ്റ്റ് 2 മുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്ത/ അതി തീവ്രമായ മഴക്കും( 204 mm കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

prp

Leave a Reply

*