ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭര്‍ത്താവ് റെനീസ് തത്സമയം കണ്ടിരിക്കാമെന്ന് പൊലീസ്.
ഭാര്യ നജ്ല അറിയാതെയാണ് റെനീസ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇത് തന്റെ ഫോണുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ ദൃശ്യങ്ങള്‍ തത്സമയം കണ്ടിരിക്കാമെന്ന് പൊലീസ് പറയുന്നു.
ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. മെയ് 9നാണ് ആലപ്പുഴ എആര്‍ ക്യാമ്ബ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് നജ്ല ആത്മഹത്യ ചെയ്തത്. പൊലീസായ റെനീസിന്റെ പീഡനങ്ങളും പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ക്വാര്‍ട്ടേഴ്സിന്റെ ഹാളിലാണ് സിസിടിവി സ്ഥാപിച്ചിരുന്നത്. നജ്ല ആത്മഹത്യ ചെയ്ത കിടപ്പുമുറിയും ക്യാമറയുടെ പരിധിയില്‍ വരും. ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ച ശേഷം ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്ന് പൊലീസ് അറിയിച്ചു.

