പീഡനക്കേസ്: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി സ്റ്റേഷനില്‍ ഹാജരായി

കൊച്ചി: കൊച്ചിയിലെ പീഡനക്കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

ജ്യാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് സ്റ്റേഷനിലെത്തിയത്. ഇന്നു മുതല്‍ നാലു ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

അനീസ് അന്‍സാരിക്കെതിരെ നാല് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശത്തുള്ള പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്.

നിലവില്‍ ഒരു പരാതിക്കാരിയുടെ മൊഴിയെടുക്കാനുള്ള നടപടി അന്വേഷണ സംഘം പൂര്‍ത്തിയാക്കി.

അതേസമയം തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതികളെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനീസ് അന്‍സാരി പറഞ്ഞു.

prp

Leave a Reply

*