ഓല സ്കൂട്ടര്‍ വാങ്ങിച്ച്‌ ആറ് ദിവസത്തിനുള്ളില്‍ കേടായി, നന്നാക്കാനെത്തിയ മെക്കാനിക്കും കൈമലര്‍ത്തി, കലികയറിയ ഉടമ ചെയ്ത കാര്യം കമ്ബനിക്ക് വരുത്തിയത് വന്‍ നാണക്കേട്

മുംബയ്: വാങ്ങിച്ച്‌ ഒരാഴ്ചക്കുള്ളില്‍ കേടായ ഓലയുടെ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ കഴുതയെ കൊണ്ട് വലിപ്പിച്ച്‌ മഹാരാഷ്ട്ര സ്വദേശിയുടെ വേറിട്ട പ്രതിഷേധം.

സ്കൂട്ടര്‍ നിര്‍മാതാക്കളായ ഓലയെ നിരവധി തവണ സമീപിച്ചിട്ടും അവരില്‍ നിന്ന് ഒരു സഹായവും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തിലൊരു പ്രതിഷേധം നടത്തുന്നതെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സ്ഥിരതാമസമാക്കിയ സച്ചിന്‍ ഗിട്ടെ പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമിലൂ‌ടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് സച്ചിന്റെ പ്രതിഷേധം പുറംലോകമറിയുന്നത്. വാങ്ങിച്ച്‌ ആറ് ദിവസമായപ്പോഴേക്കും സ്കൂട്ടര്‍ പ്രവ‌ര്‍ത്തിക്കാതെ ആയെന്നും നിരവധി തവണ ആവശ്യപ്പെട്ടതിനു ശേഷം ഓലയില്‍ നിന്നും ഒരു മെക്കാനിക്ക് വന്ന് സ്കൂട്ടര്‍ പരിശോധിച്ച ശേഷം മടങ്ങിപ്പോയെന്നും സച്ചിന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മെക്കാനിക്ക് വന്ന് പരിശോധിച്ച്‌ മടങ്ങിയതല്ലാതെ സ്കൂട്ടറിന്റെ തകരാര്‍ പരിഹരിക്കപ്പെട്ടില്ലെന്നും ഓലയുടെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ക്ക് പോലും ഒരു പോംവഴി കണ്ടെത്താന്‍ സാധിച്ചില്ലെന്നും സച്ചിന്‍ ആരോപിച്ചു.

ഓല കമ്ബനിയുടെ ഇത്തരത്തിലുള്ള നടപടിക്കെതിരായ പ്രതിഷേധമായിട്ടാണ് താന്‍ കഴിതയെകൊണ്ട് സ്കൂട്ടര്‍ കെട്ടിവലിക്കുന്നതെന്ന് സച്ചിന്‍ വ്യക്തമാക്കി. ഓല നിങ്ങളെ വിഡ്ഢികളാക്കാതെ സൂക്ഷിക്കുക എന്ന പോസ്റ്ററും ഇയാള്‍ സ്കൂട്ടറിന് മുകളിലായി ഒട്ടിച്ചിട്ടുണ്ട്.

prp

Leave a Reply

*