ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് ട്വിറ്ററിനെ പൂര്‍ണ്ണമായി ഇലോണ്‍ മസ്ക് ഏറ്റെടുത്തിരിക്കുകയാണ്.
4400 കോടി ഡോളറിനാണ് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. സ്കിന്റെ വിലപേശലില്‍ വീഴാതിരിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ അവസാനം വരെ ശ്രമിച്ചിരുന്നു. എന്നാല്‍ അവസാനം മസ്ക് തന്നെ വിജയത്തിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ 2017ലെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇലോണ്‍ മസ്കിന്റെ തന്നെ ട്വീറ്റാണിത്.
2017 ഡിസംബര്‍ 21ല്‍ മാദ്ധ്യമ പ്രവര്‍ത്തകനും വ്യവസായിയുമായ ഡേവ് സ്മിത്തുമായി മസ്ക് ഒരു സംഭാഷണം നടത്തിയ ട്വീറ്റാണ് വൈറലായിരിക്കുന്നത്. എനിക്ക് ട്വിറ്റര്‍ ഇഷ്ടമാണെന്നാണ് മസ്ക് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് മറുപടിയായി, എന്നാല്‍ അങ്ങ് വാങ്ങിക്കൂടെ എന്ന് സ്മിത്ത് പറയുന്നുണ്ട്. ഇതിന് മസ്ക് നല്കിയ മറുചോദ്യമാണ് ശ്രദ്ധനേടുന്നത്. എത്ര വരുമെന്നാണ് മസ്ക് ചോദിച്ചത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മസ്കിന്റെ ചോദ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
ട്വിറ്റര്‍ ഇലോണ്‍ മസ്ക് വാങ്ങിയതിന് പിന്നാലെ ഡേവ് സ്മിത്തും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ ഈ കൈമാറ്റം തന്നെ വേട്ടയാടുന്നത് തുടരുന്നു’വെന്നാണ് ഡേവ് സ്മിത്ത് കുറിച്ചത്. അതേസമയം ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതോടെ, ട്വിറ്റര്‍ പൂര്‍ണ്ണമായും ഒരു സ്വകാര്യ കമ്ബനിയായി മാറുകയാണ്. ട്വിറ്ററിന്റെ ഒന്‍പത് ശതമാനത്തിലേറെ ഓഹരികള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താത്പര്യം മസ്ക് പ്രകടിപ്പിച്ചത്.
സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കമ്ബനി മൂല്യത്തെക്കാള്‍ വളരെ വലിയ തുക വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കുകയാണ് ബോര്‍ഡ് ചെയ്യാറുള്ളത്. എന്നാല്‍ ട്വിറ്റര്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയതിനാലും സ്വകാര്യ ഉടമസ്ഥതയോട് യോജിപ്പില്ലാത്തതിനാലുമാണ് തീരുമാനം വൈകിയത്. ഫോബ്സ് പട്ടികയില്‍ ഏറ്റവും സമ്ബന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്ക്. ഏകജേശം 273.6 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്കിനുള്ളത്.

