ന്യൂഡല്‍ഹി: ഇന്തൊനീഷ്യ പാം ഓയില്‍ കയറ്റുമതി നിരോധിച്ചതോടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും.
സോപ്, ഷാംപൂ, നൂഡില്‍സ് ഭക്ഷ്യ എണ്ണ തുടങ്ങിയവയ്ക്കാണ് വില വര്‍ധിക്കുക.
ഉല്‍പാദനം ഗണ്യമായി കുറഞ്ഞതും വില കുത്തനെ വര്‍ധിച്ചതുമാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാം ഓയില്‍ ഉല്‍പാദിപ്പിക്കുന്നത് ഇന്തൊനീഷ്യയാണ്.
പല നിത്യോപയോഗ സാധനങ്ങളും പാം ഓയില്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. സോപ്, മാര്‍ഗരിന്‍, ഷാംപൂ, നൂഡില്‍സ്, ബിസ്കറ്റ്, ചോക്ലേറ്റ് തുടങ്ങിയവയിലെല്ലാം പാം ഓയില്‍ ഉപയോഗിക്കുന്നുണ്ട്. 8 മില്യന്‍ ടണ്‍ പാം ഓയില്‍ വര്‍ഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ഭക്ഷ്യ എണ്ണയുടെ 40% വരും.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തോടെ ഭക്ഷ്യ എണ്ണ വിതരണം താറുമാറായിരിക്കുന്നതിനിടെയാണ് ഇന്തൊനീഷ്യ പാം ഓയില്‍ കയറ്റുമതി നിരോധിച്ചത്. ഭക്ഷ്യ എണ്ണകളുടെ വില കുത്തനെ വര്‍ധിക്കാന്‍ ഇത് ഇടയാക്കും. പായ്ക്കറ്റ് ഭക്ഷണ പദാര്‍ഥങ്ങളുടെ ഉല്‍പാദനത്തെ സാരമായി ബാധിക്കും. ഏപ്രില്‍ 28 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

