അന്ന് മോദി ശങ്കരനാരായണനെ സ്ഥലം മാറ്റുന്നത് അര്‍ദ്ധരാത്രിയില്‍, പിന്നാലെ വന്നത് ഏവരെയും ഞെട്ടിച്ച തീരുമാനം

തിരുവനന്തപുരം: 2010ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത ശങ്കരനാരായണനെ മൂന്ന് മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് 2014ല്‍ പുതുതായി സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ സ്ഥലം മാറ്റുന്നത്.

കേന്ദ്രത്തില്‍ ഭരണം മാറിയാല്‍ ആദ്യം തെറിക്കുന്നത് ഗവര്‍ണര്‍മാരുടെ കസേരയാണെന്നത് ഇന്ത്യയില്‍ ഒരു അലിഖിത നിയമമാണ്. എന്നാല്‍ അന്നത്തെ ബി ജെ പി സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.

2014ല്‍ മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം കൂടിയായിരുന്നു. ഏതു വിധേനയും മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചു പിടിക്കുകയെന്നത് ബി ജെപിയുടെയും സഖ്യകക്ഷികളായിരുന്ന ശിവസേനയുടെയും ആവശ്യമായിരുന്നു. അന്ന് പ്രിഥ്വിരാജ് ചവാന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു ശങ്കരനാരായണന്‍ എന്ന തന്ത്രശാലിയായ കോണ്‍ഗ്രസ് നേതാവ്. തന്റെ ഭരണകാലത്ത് പ്രധാനപ്പെട്ടതും നിര്‍ണായകവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചത് ഗവര്‍ണറായിരുന്ന ശങ്കരനാരായണന്‍ ആയിരുന്നെന്ന് പ്രിഥ്വിരാജ് ചവാന്‍ തന്നെ പില്‍ക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ശങ്കരനാരായണനെ മോദി സര്‍ക്കാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ പദവിയില്‍ നിന്നും നീക്കുന്നത്. അതും അര്‍ദ്ധരാത്രിയിലായിരുന്നു മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം ഒഴിയാനും പകരം മിസോറാം ഗവര്‍ണര്‍ ആകാനുമുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ കേന്ദ്രത്തിന്റെ അര്‍ദ്ധരാത്രിയില്‍ വന്ന ആ ഉത്തരവ് ശങ്കരനാരായണന് തന്നെ അപമാനിക്കുന്ന തരത്തിലാണ് അനുഭവപ്പെട്ടത്. അതിനാല്‍ തന്നെ അദ്ദേഹം അതിനോട് പ്രതികരിച്ച രീതി ഏവരെയും അമ്ബരപ്പിക്കുന്ന ഒന്നായിരുന്നു. കേന്ദ്ര നിര്‍ദ്ദേശത്തെ തിരസ്കരിച്ച്‌ മിസോറാമിലേക്കുള്ള വിമാനത്തിന് പകരം അദ്ദേഹം സ്വന്തം സ്ഥലമായ കേരളത്തിലേക്കുള്ള വിമാനത്തിലാണ് കയറിയത്. ഗവര്‍ണര്‍ സ്ഥാനം വേണ്ടെന്ന് വച്ച ശങ്കരനാരായണന്‍ തന്റെ ശിഷ്ടകാലം കേരളത്തില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു

prp

Leave a Reply

*