മണിക്കൂറില്‍ കുതിച്ചുപായുക 600 കിലോമീറ്റര്‍; ഹമ്ബ​മ്ബോ, ഈ ട്രെയിനുകള്‍ക്ക് എന്തൊരു വേഗം

ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ മിക്കവരും ആശ്രയിക്കുന്നത് വിമാനങ്ങളെയാകും. എന്നാല്‍, വേഗം കൂടുതലാണെങ്കിലും വിമാന യാത്രക്ക് അതിന്റേതായ പോരായ്മകളുണ്ട്.

നഗരത്തിന് പുറത്തുള്ള വിമാനത്താവളത്തിലേക്കുള്ള യാത്ര, കൂടിയ നിരക്ക്, സീറ്റുകളുടെ കുറവ്, എയര്‍പോര്‍ട്ടിലെ സുരക്ഷാപരിശോധനകള്‍ തുടങ്ങി ധാരാളം പ്രതിബന്ധങ്ങള്‍ വിമാനയാത്രക്കുണ്ട്.

ഇതിന് ഒരുപരിധി വരെ പരിഹാരമാകുന്നവയാണ് അതിവേഗ ട്രെയിനുകള്‍. വിമാനത്തേക്കാള്‍ താരതമ്യേന നിരക്ക് കുറവ്, കൂടുതല്‍ സ്റ്റേഷനുകള്‍, എത്തിപ്പെടാനുള്ള എളുപ്പം എന്നിവയെല്ലാം ട്രെയിന്‍ യാത്രയെ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. 600 കിലോമീറ്ററിന് മുകളില്‍ ഓടുന്ന ട്രെയിനുകള്‍ ഇന്ന് ലോകത്തുണ്ട്. ഇവയില്‍ ചിലത് മാഗ് ലെവ് ട്രെയിനുകളാണ്.

വൈദ്യുതകാന്തികത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രെയിനുകളാണ് മാഗ് ലെവ്‌ ട്രെയിന്‍. വളരെ ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഇവയെ ചലിപ്പിക്കുന്നത്. മാഗ്നറ്റിക് ലെവിറ്റേഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ് മാഗ് ലെവ്. കാന്തത്തിന്റെ ഒരേ മണ്ഡലങ്ങള്‍ വികര്‍ഷിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്വം.

മാഗ് ലെവ് ട്രെയിനുകള്‍ക്ക് എന്‍ജിന്‍ ഉണ്ടാകില്ല. വലിയ വൈദ്യുത ഊര്‍ജ്ജ കേന്ദ്രം, ലോഹ കമ്ബികള്‍ പാകിയ ട്രാക്ക്‌, ട്രെയിനിന്റെ അടിയില്‍ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങള്‍ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. പാളത്തിലെ ലോഹ കമ്ബികളില്‍ സൃഷ്ടിക്കപ്പെടുന്ന കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുക. ലോകത്തെ അതിവേഗ ട്രെയിനുകളില്‍ ചിലത് ഇവിടെ പരിചയപ്പെടാം.

1. എല്‍.0 സീരീസ് മാഗ് ലെവ്

സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വേ കമ്ബനി വികസിപ്പിക്കുന്ന ട്രെയിനാണിത്. 374 മൈല്‍ (ഏകദേശം 602 കി.മീ) ആണ് ഇതിന്റെ പരമാവധി വേഗം. പദ്ധതിയുടെ ആദ്യഘട്ടം 2027ല്‍ ആരംഭിക്കും.

അതേസമയം, സര്‍വിസ് നടത്തുക പരമാവധി 500 കിലോമീറ്റര്‍ വേഗതയിലായിരിക്കും. 482 കി.മീ ദൂരം വരുന്ന ടോക്യോയിലെ ഷിനഗാവ സ്റ്റേഷനില്‍നിന്ന് ഒസാക്കയിലേക്ക് ഒരു മണിക്കൂറും ഏഴ് മിനിറ്റും കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കും.

2. ടി.ജി.വി പി.ഒ.എസ്

അതിവേഗ ട്രെയിനുകളുടെ കാര്യത്തില്‍ എന്നും മുന്നില്‍ സഞ്ചരിച്ചവരാണ് ഫ്രാന്‍സ്. ടി.ജി.വി പി.ഒ.എസ് ട്രെയിന്‍ 2007ല്‍ 357 മൈല്‍ (574 കി.മീ) വേഗതയില്‍ ലോക സ്പീഡ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

ഫ്രഞ്ച് റെയില്‍ കമ്ബനിയായ എസ്‌.എന്‍.‌സി.‌എഫ് പ്രവര്‍ത്തിപ്പിക്കുന്ന ഈ ട്രെയിന്‍ എല്‍‌.ജി.‌വി എസ്റ്റ് റൂട്ടിലാണ് സര്‍വിസ് നടത്തുന്നത്. പാരീസ്, കിഴക്കന്‍ ഫ്രാന്‍സ്, തെക്കന്‍ ജര്‍മനി എന്നിവക്കിടയിലാണ് ഇത് ഓടുന്നത്. ട്രെയിന്‍ പതിവ് സര്‍വിസിലായിരിക്കുമ്ബോള്‍ 200 മൈല്‍ (321 കി.മീ) വേഗതയിലാണ് ഓടുക.

3. ഷാങ്ഹായ് മാഗ് ലെവ്

ജപ്പാനിലെ എല്‍.0 സീരീസ് പോലെ, ഷാങ്ഹായ് മാഗ് ലെവും കാന്തിക ലെവിറ്റേഷന്‍ ട്രെയിനാണ്. ചൈനയിലെ ഷാങ്ഹായില്‍ നിന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 268 മൈല്‍ (431 കി.മീ) വേഗതയില്‍ സഞ്ചരിക്കുന്നു.

ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴക്കമുള്ള വാണിജ്യ മാഗ് ​ലെവ് ട്രെയിനാണിത്. 2002ലാണ് സര്‍വിസ് ആരംഭിക്കുന്നത്. ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്നവര്‍ക്ക് ഈ ട്രെയിന്‍ ഉപയോഗിക്കാം.

4. ഫുക്സിങ് ഹാഒ

ഫുക്സിങ് അല്ലെങ്കില്‍ സി.ആ സീരീസ് ഇ.എം.ഇ എന്നും അറിയപ്പെടുന്ന ചൈനയിലെ ഫുക്സിങ് ഹാഒ പതിവായി 220 മൈല്‍ (354 കി.മീ) വേഗതയിലാണ് ഓടുന്നത്. അതേസമയം, പരീക്ഷണ സമയത്ത് ഈ ട്രെയിന്‍ 260 മൈല്‍ (418 കി.മീ) വേഗതയില്‍ എത്തിയിരുന്നു. ബെയ്ജിങ്ങിനും ഷാങ്ഹായ്ക്കും ഇടയിലുള്ള ജനപ്രിയ റൂട്ട് ഉള്‍പ്പെടെ ചൈനയിലെ നിരവധി അതിവേഗ ലൈനുകളിലൂടെ ഈ ട്രെയിന്‍ സഞ്ചരിക്കുന്നുണ്ട്.

5. ഫ്രെസിയറോസ 1000

ഇറ്റലിയിലെ ഫ്ലോറന്‍സ്, മിലാന്‍, വെനീസ്, റോം തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലൂടെയാണ് ‘ഫ്രെസിയറോസ 1000’ ട്രെയിന്‍ അതിവേഗതയില്‍ സഞ്ചരിക്കുന്നത്. 2016-ല്‍ 245 മൈല്‍ (394 കി.മീ) വേഗത കൈവരിക്കാന്‍ ട്രെയിനിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇറ്റലിയില്‍ ട്രെയിനുകളുടെ പരമാവധി വേഗത 190 മൈല്‍ (305 കി.മീ) ആയി പരിമിതപ്പെടുത്തിയതിനാല്‍ ഈ വേഗതയിലാണ് സര്‍വിസ് നടത്തുന്നത്.

prp

Leave a Reply

*