ബി​ര്‍​ഭും കൂ​ട്ട​ക്കൊ​ല: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ര്‍​ഭും കൂ​ട്ട​ക്കൊ​ല​യി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.ചീ​ഫ് ജ​സ്റ്റീ​സ് പ്ര​കാ​ശ് ശ്രീ​വാ​സ്ത​വ, ജ​സ്റ്റീ​സ് രാ​ജ​ര്‍​ഷി ഭ​ര​ദ്വാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ഏ​പ്രി​ല്‍ ഏ​ഴി​ന​കം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സി​ബി​ഐ​യോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം പോ​ലീ​സോ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മോ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

സി​ബി​ഐ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. കേ​സ് ഫ​യ​ലു​ക​ളും അ​റ​സ്റ്റി​ലാ​യ​വ​രും ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രു​മാ​യ പ്ര​തി​ക​ളെ​യും സി​ബി​ഐ​ക്ക് കൈ​മാ​റ​ണം. കേ​സി​ല്‍ അ​ന്വേ​ഷ​ണം ഉ​ട​ന്‍ ഏ​റ്റെ​ടു​ക്കാ​ന്‍ സി​ബി​ഐ​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

prp

Leave a Reply

*