കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിയ്‌ക്ക് കുത്തേറ്റു; രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിയ്‌ക്ക് കുത്തേറ്റു.

ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് വിദ്യാര്‍ത്ഥിയും ചേലൂര്‍ സ്വദേശിയുമായ ടെല്‍സണിനാണ് കുത്തേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

ഇതേ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ടെല്‍സണ്‍ ഇത് ചോദ്യം ചെയതതാണ് പ്രകോപനത്തിന് കാരണം. കാറളം സ്വദേശിയായ സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത്.

ഷാഹീര്‍ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തുകയായിരുന്നു. കുത്തിയ ശേഷം പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അപകടത്തില്‍പ്പെട്ടു. ഉടന്‍ തന്നെ നാട്ടുകാരെത്തി പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

prp

Leave a Reply

*