പത്ത് ദിവസത്തിനുള്ളില്‍ റഷ്യയുടെ ശക്തി ക്ഷയിക്കും, യുദ്ധം നിര്‍ത്താന്‍ നിര്‍ബന്ധിതരാകും: യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സൈനിക ശക്തിയോ അയുധങ്ങളോ റഷ്യയുടെ ‍പക്കല്‍ ഇല്ല, അന്താരാഷ്ട്ര സമൂഹം യുക്രൈന് ഒപ്പമാണ്; റഷ്യ തന്നെ മുന്‍കൈ എടുത്ത് യുദ്ധം അവസാനിപ്പിക്കുമെന്ന് യുഎസ്

ഉക്രൈനെ റഷ്യ യുദ്ധം ശ്കതമായി മുന്നൂറ് പോകുകയാണ്.യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ വരും ദിവസങ്ങളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ നിര്‍ബന്ധിതരാകുമെന്ന് യുഎസ്.l

പത്ത് ദിവസങ്ങള്‍ കൂടി മാത്രമെ ഇനി യുദ്ധം ഉണ്ടാകു. അതിനുള്ളില്‍ തന്നെ റഷ്യയുടെ ആയുധങ്ങളും പട്ടാള ശക്തിയും ക്ഷയിക്കും. ഇതോടുകൂടി യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ നിര്‍ബന്ധിതരാകും. യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി യൂറോപ്പിന്റെ മുന്‍ യുഎസ് കമാന്‍ഡിംഗ് ജനറല്‍, ലെഫ്റ്റനന്റ് ജനറല്‍ ബെന്‍ ഹോഡ്ജസ് തിങ്കളാഴ്ച പറഞ്ഞു.

“നിലവില്‍ പത്ത് ദിവസത്തിലധികം യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സൈനിക ശക്തിയോ അയുധങ്ങളോ റഷ്യയുടെ ‍പക്കല്‍ ഇല്ല. മറു വശത്ത് യുക്രൈനെ അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പല തരത്തില്‍ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം യുക്രൈന് ഒപ്പമാണ്. വരും ദിവസങ്ങളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തന്നെ മുന്‍കൈ എടുക്കും” ബെന്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോ പ്രദേശങ്ങള്‍ക്ക് സമീപം നടന്ന ആക്രമണത്തെക്കുറിച്ച്‌ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം യുക്രൈനിലെ റഷ്യയുടെ അധിനിവേശം 19-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി യുക്രൈനിയക്കാര്‍ രാജ്യം വിട്ട് പലായനം ചെയ്തു. യുക്രൈന്റെ നിരവധി നഗരങ്ങള്‍ തകര്‍ന്നടിഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും യുക്രൈനെതിരായ ആക്രമണം നിര്‍ത്താന്‍ റഷ്യ തയ്യാറായിരുന്നില്ല. പുതിയതായി 27 രാജ്യങ്ങളുടെ കൂട്ടായ്മ റഷ്യക്കെതിരെ ഒരു ഉപരോധത്തിന് രം ഗത്ത് വരുകയും ഈ ഉപരോധത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

“ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി കൂടിയാലോചിച്ച്‌, യുക്രൈനെതിരായ ആക്രമണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ നിരവധി മേഖലകളെയും ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ നാലാമത്തെ പാക്കേജ് അംഗീകരിച്ചു” യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഫ്രാന്‍സ് പറഞ്ഞു. കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചതു മുതല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും റഷ്യയുടെ സാമ്ബത്തിക വ്യവസ്ഥയെയും വലിയ രീതിയില്‍ ബാധിക്കുന്ന കടുത്ത നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരുന്നു.

prp

Leave a Reply

*