ഐഎസ്എൽ മൂന്നാം സീസണിലെ അവസാന എവേ മാച്ചിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് കൊല്‍ക്കത്തയെ അവരുടെ മണ്ണില്‍ നേരിടും. ഇതില്‍ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സ് മുന്നോട്ട് കുതിക്കും. രവീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. രണ്ടു ടീമും ഇന്നു ജയിച്ചു സെമിഫൈനൽ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. അഥവാ ജയിച്ചില്ലെങ്കിലും സാധ്യത ഇനിയും ബാക്കിയുണ്ട്. ഇന്ന് ബ്ലാസ്റ്റേഴ്സ് വിജയം നേടിയാല്‍ കൊച്ചിയില്‍ നടക്കുന്ന അടുത്ത കളിയില്‍ സമാധാനമായി താരങ്ങള്‍ക്ക് കളിക്കാനിറങ്ങാം.