ന്യൂഡല്‍ഹി: റസ്ലിംഗ് താരവും മുന്‍ അന്താരാഷ്ട്ര ഹെവിവെയ്റ്റ് ചാമ്ബ്യനുമായ ദലീപ് സിംഗ് റാണ ബിജെപിയില്‍ അംഗത്വമെടുത്തു.’ഗ്രേറ്റ് ഖാലി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന റാണ ഡല്‍ഹി ബിജെപി കേരളത്തില്‍ നടന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദം ചെയ്തിരുന്ന വ്യക്തിയായിരുന്നു ഖാലി. അതുകൊണ്ടു തന്നെ, പഞ്ചാബ് തിരഞ്ഞെടുപ്പില്‍ വളരെ വലിയ ചലനം സൃഷ്ടിക്കുന്ന നീക്കമാണ് ഈ പാര്‍ട്ടി പ്രവേശനം.
പഞ്ചാബ് വംശജനായ ഖാലി, ബിജെപിയുടെ ദേശീയ നയങ്ങളില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇന്ത്യയ്ക്ക് അനുയോജ്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ചടങ്ങിനു ശേഷം നടന്ന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മോദിയുടെ തനിക്ക് വളരെ വലിയ ആരാധനയാണുള്ളതെന്നും, അതു കൊണ്ട് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ചിന്ത വന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ റസ്ലിങ്ങ് ചാമ്ബ്യന്‍ കൂടിയായിരുന്ന ഖാലി, മുന്‍പ് പഞ്ചാബ് പോലീസിലാണ് ജോലി ചെയ്തിരുന്നത്. നാല് ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മിന്നല്‍ മുരളിയുടെ പ്രോമോ വീഡിയോയിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്.

