ബാബുവിനെതിരെ കേസ് എടുക്കില്ല; നടപടി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി ശശീന്ദ്രന്‍

പാലക്കാട്: ട്രെക്കിംഗിനിടെ മലമ്ബുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.

വന പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിന് കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രിയുമായും മുഖ്യ വനപാലകമുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് നടപടി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.

prp

Leave a Reply

*