ടിക് ടോക് വീഡിയോയിലൂടെ ധാരാളം ആരധകരെ നേടിയ താരമാണ് കല്യാണി. മലയാളികളുടെ പ്രിയപ്പെട്ട താരമായ ബിന്ദു പണിക്കാരുടെയും സായ്‌കുമാറിന്റെയും മകള്‍ കൂടിയാണ് കല്യാണി.
അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കല്യാണിയുടെ ടിക് ടോക് വിഡിയോകള്‍ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ടിക് ടോകില്‍ തന്നെ താരമാക്കിയത് അച്ഛനും അമ്മയും ആണെന്ന് കല്യാണി എപ്പോഴും പറയാറുള്ള കാര്യമാണ്. ഡബ്‌സ്മാഷ് ചെയ്തായിരുന്നു കല്യാണിയുടെ തുടക്കം.
ടിക് ടോക് പോയതോടെ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് കല്യാണി. കല്യാണി പങ്കവെക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നയാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. സായ്‌കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രമാണിത്. കല്യാണി തന്നെയാണ് ചിത്രങ്ങള്‍ പങ്ക് വെച്ചിട്ടുള്ളത്. ഇതെന്റെ സ്വന്തം അച്ഛന്‍ എന്ന രീതിയില്‍ അച്ഛനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന കല്യാണിയുടെ ചിത്രം കണ്ടപ്പോള്‍ ആരധകരും ചോദ്യങ്ങളുമായി എത്തിയിരുന്നു.
കഴിഞ്ഞ ദിവസം സായികുമാറും ആദ്യ ഭാര്യയിലുള്ള വൈഷ്ണവി എന്ന മകളും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നതായും ഉള്ള വാര്‍ത്തകള്‍ എല്ലാം പുറത്ത് വന്നത്. വൈഷ്ണവിയുടെ വിവാഹത്തിന് എന്നെ ഷണിക്കാഞ്ഞത് ആണ് കാരണമായി സായികുമാര്‍ അന്ന് പറഞ്ഞത്.

