ഒമിക്രോണ്‍ ; പ്രതിരോധത്തിനൊരുങ്ങി ജോ ബൈഡന്‍

വാഷിങ്​ടണ്‍: ഭീതി ഉയര്‍ത്തുന്ന ഒമിക്രോണ്‍ വകഭേദത്തെ നേരിടാന്‍ യു.എസ്​ ഒരുങ്ങിയെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍.

ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച്‌​ ജാഗ്രത വേണമെന്നും എന്നാല്‍, ആശങ്കക്ക്​ അടിസ്ഥാനമില്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി . അമേരിക്കയില്‍ ഒമിക്രോണ്‍ പടരുന്നതിനിടെയാണ്​ ബൈഡന്‍റെ പരാമര്‍ശം.

ഒമിക്രോണ്‍ അതിവേഗം കണ്ടെത്താന്‍ അഞ്ച്​ ലക്ഷം പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. “ഇത്​ മാര്‍ച്ച്‌​ 2020 അല്ല. 20 കോടി പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്​. “നമുക്ക്​ കോവിഡ്​ പ്രതിരോധത്തിനായി ഒരുങ്ങാമെന്നും ബൈഡന്‍ പറഞ്ഞു.

ഒമിക്രോണിനെ നേരിടാന്‍ ലോകാരോഗ്യ സംഘടനക്ക്​ 580 മില്യണ്‍ ഡോളറിന്‍റെ അധികസഹായം നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം മുന്‍ഗണന വിഭാഗങ്ങള്‍ക്ക്​ നാലാം ഡോസ്​ വാക്സിന്‍ നല്‍കാന്‍ ഇസ്രായേല്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് .

prp

Leave a Reply

*