മൂന്ന് ഡോസ് വാക്സിനെടുത്ത് അമേരിക്കയില്‍നിന്ന് മുംബൈയിലെത്തിയ യുവാവിന് ഒമിക്രോണ്‍

മുംബൈ: അമേരിക്കയില്‍നിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയില്‍ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍. ന്യൂയോര്‍ക്കില്‍നിന്ന് കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ 29കാരനാണ് രോഗബാധ.

നേരിയ ലക്ഷണം മാത്രമാണുള്ളത്. ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫൈസറിന്‍റെ മൂന്ന് ഡോസ് കോവിഡ് വാക്സിനാണ് എടുത്തത്. ഇദ്ദേഹത്തിന്‍റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മുംബൈയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ അഞ്ചുപേര്‍ മുംബൈക്ക് പുറത്തുള്ളവരാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 40 ആയി.

prp

Leave a Reply

*