ലഹരി ഉപയോഗം വിലക്കിയതിന് പതിനാറുകാരന്‍ മാതാപിതാക്കളെ കോടാലിക്ക് വെട്ടിക്കൊന്നു, പൊലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചത് പുഞ്ചിരിയോടെ

ജയ്പൂര്‍: ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന്റെ ദേഷ്യത്തില്‍ പതിനാറുകാരന്‍ മാതാപിതാക്കളെ കോടാലികൊണ്ട് വെട്ടിക്കൊന്നു.

എതിര്‍ക്കാന്‍ ശ്രമിച്ച ഇളയസഹോദരനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഹനുമാന്‍ഗഢിലെ നോഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് കൊടുംക്രൂരത നടന്നത്. മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോഴാണ് കൊലനടത്തിയതെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി.

ചെറുപ്രായത്തിലേ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു കൗമാരക്കാരന്‍. കുറച്ചുനാള്‍ മുമ്ബ് ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകനെ ലഹരി വിമോചന കേന്ദ്രത്തിലാക്കി. ചികിത്സ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. തന്നെ ലഹരി വിമോചന കേന്ദ്രത്തിലാക്കിയതിന് കൗമാരക്കാരന്‍ രക്ഷിതാക്കളോട് കടുത്ത ദേഷ്യത്തിലായിരുന്നു. ലഹരി ഉപയോഗം തുടര്‍ന്നാല്‍ വീണ്ടും ചികിത്സയ്ക്ക് അയക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞതോടെ ദേഷ്യം കടുത്തു. തുടര്‍ന്നാണ് രണ്ടുപേരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഉറങ്ങിക്കിടക്കുമ്ബോള്‍ കൊല്ലുന്നതാണ് എളുപ്പമെന്ന് മനസിലാക്കി അതിനായി ആയുധവുമൊരുക്കി കാത്തിരുന്നു. കഴിഞ്ഞദിവസം ഇരുവരും നല്ല ഉറക്കത്തിലായെന്ന് വ്യക്തമായതോടെ കിടപ്പുമുറിയില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.മതാപിതാക്കളെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഇളയ സഹോദരനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രണ്ടുപേരെ വെട്ടിക്കൊന്ന വിവരം നാട്ടുകാരെ അറിയിച്ചതും കൗമാരക്കാരന്‍ തന്നെയാണ്.

കൗമാരക്കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട കോടാലിയും കണ്ടെടുത്തു. ഒരു കൂസലുമില്ലാതെ ചെറുപുഞ്ചിരിയോടെയാണ് പൊലീസിനോട് പ്രതി കാര്യങ്ങള്‍ വിശദീകരിച്ചത്.

prp

Leave a Reply

*