ചന്തയല്ല, ഇത്​ ഡല്‍ഹി എയര്‍പോര്‍ട്ട്​; തിക്കിത്തിരക്കി ആയിരങ്ങള്‍, കോവിഡ്​ ഹോട്ട്​സ്​പോട്ടാവുമെന്ന്​ ആശങ്ക

അന്താരാഷ്​ട്ര ടെര്‍മിനലില്‍ നിന്ന്​ നിന്ന്​ പുറത്ത്​ കടക്കണമെങ്കില്‍ പലപ്പോഴും എട്ട്​ മണിക്കൂറോളം നീളുന്ന പ്രക്രിയയാണ്​ പൂര്‍ത്തിയാക്കേണ്ടത്​. ഇതിനിടക്ക്​ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം. 3500 രൂപയാണ്​ പരിശോധനക്കായി ഈടാക്കുന്നത്​.

ഒമിക്രോണ്‍ ഭീതി വിതച്ചതോടെ പല രാജ്യങ്ങളിലും നിന്നും എത്തുന്ന യാത്രികര്‍ക്ക്​ ഇപ്പോള്‍ ഇന്ത്യയിലെത്തിയതിന്​ ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്​. പരിശോധനക്കായി ഏകദേശം രണ്ട്​ മണിക്കൂറാണ്​ കാത്തിരിക്കേണ്ടത്​. സാമൂഹിക അകലം പാലിക്കാതെ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായി ആളുകള്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെ ക്യൂവില്‍ നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. റാപ്പിഡ്​ പി.സി.ആര്‍ ടെസ്റ്റിന്​ പകരം 500 രൂപ മുടക്കി സാധാരണ പരിശോധനയാണ്​ നടത്തുന്നതെങ്കില്‍ ഫലത്തിനായുള്ള കാത്തിരിപ്പ്​ എട്ട്​ മണിക്കൂര്‍ വരെ നീളും.

ഇതിനൊപ്പം ഇമിഗ്രേഷന്‍ ഡെസ്​കുകളില്‍ വലിയ ക്യൂവാണെന്ന്​ യാത്രക്കാര്‍ പരാതിപ്പെടുന്നു. ഇത്രയും വലിയ ആള്‍ക്കൂട്ടത്തില്‍ ഒമിക്രോണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എങ്ങനെ പാലിക്കുമെന്ന ആശങ്കയാണ്​ യാത്രികര്‍ ഉയര്‍ത്തുന്നത്​​. യാത്രക്കാരുടെ ബോര്‍ഡിങ്​ പാസില്‍ ഏഴ്​ ദിവസം ക്വാറന്‍റീനില്‍ ഇരിക്കണമെന്ന സീല്‍ പതിപ്പിക്കു​ന്നുണ്ടെങ്കിലും പിന്നീട്​ ഇതിനെക്കുറിച്ച്‌​ അന്വേഷണമൊന്നുമുണ്ടാവാറില്ലെന്ന്​ യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, കൊ​റോ​ണ ​വൈ​റ​സി​​െന്‍റ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​​​​ക്രോ​ണ്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തിരുന്നു. താ​ന്‍​സ​നി​യ​യി​ല്‍​നി​ന്ന്​ വ​ന്ന 37 വ​യ​സ്സു​ള്ള ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ഒ​മി​ക്രോ​ണ്‍ പോ​സി​റ്റി​വാ​യ​ത്. രാ​ജ​സ്ഥാ​നി​ല്‍ ഒ​മ്ബ​തും മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ ഏ​ഴും കേ​സു​ക​ള്‍ കൂ​ടി ഞായറാഴ്​ച സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​വ​രു​ടെ എ​ണ്ണം 21 ആ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ യാ​ത്രാ പ​ശ്ചാ​ത്ത​ല​മു​ള്ള ഒ​രു​കു​ടും​ബ​ത്തി​ലെ ഒ​മ്ബ​തു​പേ​ര്‍​ക്കാ​ണ്​ രാ​ജ​സ്ഥാ​നി​ലെ ജ​യ്​​പൂ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നൈ​ജീ​രി​യ​യി​ല്‍​നി​ന്ന്​ വ​ന്ന മൂ​ന്നു​ പേ​ര​ട​ക്കം ഏ​ഴു​ പേ​രാ​ണ്​​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ രോ​ഗി​ക​ള്‍. ഏ​​ഴു പേ​രും പു​ണെ ജി​ല്ല​ക്കാ​രാ​ണ്. ചി​ന്ത്​​വാ​ഡ പ്ര​ദേ​ശ​ത്തു​ള്ള കു​ടും​ബ​​ത്തെ കാ​ണാ​ന്‍ ​നൈ​ജീ​രി​യ​യി​ല്‍ നി​ന്നു വ​ന്ന അ​മ്മ​ക്കും ര​ണ്ട്​ പെ​ണ്‍​മ​ക്ക​ള്‍​ക്കും നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​വ​രു​ടെ സ​ഹോ​ദ​ര​നും അ​ദ്ദേ​ഹ​ത്തി​െന്‍റ ര​ണ്ട്​ പെ​ണ്‍​മ​ക്ക​ള്‍​ക്കു​മാ​ണ്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. പോ​സി​റ്റി​വാ​യ ഏ​ഴാ​മ​ത്തെ​യാ​ള്‍ ഫി​ന്‍​ല​ന്‍​ഡി​ല്‍ നി​ന്ന്​ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം വ​ന്ന​യാ​ളാ​ണ്.

ഡ​ല്‍​ഹി​യി​ലെ ലോ​ക്​​നാ​യ​ക്​ ജ​യ​പ്ര​കാ​ശ്​ നാ​രാ​യ​ണ്‍ ഹോ​സ്​​പി​റ്റ​ലി​ല്‍ നി​ന്ന്​ ജി​നോം സീ​ക്വ​ന്‍​സി​ങ്ങി​ന്​ അ​യ​ച്ച 12 കേ​സു​ക​ളി​ലൊ​ന്നാ​ണ്​ ഒ​മി​ക്രോ​ണ്‍ പോ​സി​റ്റി​വാ​യ​ത്. ഏ​താ​നും ദി​വ​സ​മാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക്ക്​ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​​ണ്ടെ​ന്ന്​​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ഇ​റ​ങ്ങു​ന്ന​വ​രി​ല്‍ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​വ​രെ മാ​റ്റി പാ​ര്‍​പ്പി​ക്കാ​ന്‍ എ​ല്‍.​എ​ന്‍.​ജെ.​പി ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക വാ​ര്‍​ഡ്​ തു​റ​ന്നു.

prp

Leave a Reply

*